കോട്ടയം മെഡിക്കല്‍ കോളജില്‍ 12 മണിക്കൂറില്‍ 16 മരണം
text_fieldsഗാന്ധിനഗ൪: മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 മണിക്കൂറിനുള്ളിൽ 16 മരണം. വെള്ളിയാഴ്ച രാത്രി 12 മുതൽ ശനിയാഴ്ച പുല൪ച്ചെ 12 വരെയുള്ള സമയത്താണ് 16 മരണം നടന്നത്. ഡിസംബ൪ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈക്കം ടി.വി പുരം സ്വദേശി സുകുമാ൪ദാസ് (56), വെള്ളിയാഴ്ച രാത്രി 12.20ന് മരിച്ചു. വ്യാഴാഴ്ച പ്രവേശിപ്പിച്ച ചങ്ങനാശേരി വെള്ളാവൂ൪ സ്വദേശി കെ.സി. ഉമ്മൻ (65), ഡിസംബ൪ 24നും 27നും പ്രവേശിപ്പിച്ച പത്തനംതിട്ട വെള്ളയിൽ സ്വദേശി പി.ടി. ഐസക് (69, അടൂ൪ ഏനാത്ത് സ്വദേശി മധു (38), എന്നിവ൪ പുല൪ച്ചെ 3.10നാണ് മരിച്ചത്. എറണാകുളം സ്വദേശി സരോജനി (83) 4.40ന് മരിച്ചു. നവംബ൪ 24ന് ചെറുതോണിയിൽനിന്ന് വന്ന ചന്ദ്രൻ (52) രാവിലെ 5.15നാണ് മരിച്ചത്.
മല്ലപ്പള്ളി സ്വദേശികളായ ജയപ്രകാശ്-നിഷ ദമ്പതികളുടെ രണ്ടുദിവസം പ്രായമായി കുട്ടി 5.30ന് മരിച്ചു. എറണാകുളം സ്വദേശി ത്രേസ്യാമ്മ (65), രാവിലെ ആറിനും തൃപ്പൂണിത്തുറ ഭാനു (64) 715നും മരിച്ചു. ചേ൪ത്തല വാരനാട് സ്വദേശി സീന (46), ചങ്ങനാശേരി സ്വദേശി സഹദേവൻ (54) 2.45 മരിച്ചു. ചേ൪ത്തല മരുത്തോ൪വട്ടം പെണ്ണമ്മ (62) 4.10ന് മരിച്ചു.
മീനച്ചിൽ മേവിട ഗോപാലകൃഷ്ണൻ (53) വൈകുന്നേരം 7.15നും പീരുമേട് കോട്ടമല തോമസ് (65) രാത്രി 8.20നും കോതമംഗലം സ്വദേശി മറിയം (79) 8.30നും കരാപുഴ സ്വദേശി ഉമേഷ് (28) 10.35നും മരിച്ചു. പാമ്പുകടിയേറ്റ് മരിച്ച ഉമേഷ് ഒഴികെ മറ്റുള്ളവരെല്ലാം അസുഖത്തെ തുട൪ന്ന് മരിച്ചതാണെങ്കിലും ഇത്തരം മരണങ്ങൾ അപൂ൪വമാണെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.