ജസ്റ്റിസ് ടി.എല്‍. വിശ്വനാഥ അയ്യര്‍ അന്തരിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ടി.എൽ. വിശ്വനാഥ അയ്യ൪ (81) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.
കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന ടി.കെ. ലക്ഷ്മണ അയ്യരുടെ മകനായ വിശ്വനാഥ അയ്യ൪ 1956ൽ മുൻ അഡ്വക്കറ്റ് ജനറൽ കെ.വി. സൂര്യനാരായണ അയ്യരുടെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. നികുതിനിയമങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം ഒട്ടേറെ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായിരുന്നു.
1986 സെപ്റ്റംബ൪ എട്ടിനാണ് കേരള ഹൈകോടതിയിൽ ജഡ്ജിയായി നിയമിതനായത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ പ്രഗല്ഭനായ ജഡ്ജിയെന്ന ഖ്യാതി നേടി. 1994 നവംബ൪ 11 ന് ഹൈകോടതിയിൽനിന്ന് വിരമിച്ച ശേഷവും നിയമവേദികളിൽ വിശ്വനാഥയ്യ൪ നിറഞ്ഞുനിന്നു. തുട൪ന്ന് സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹത്തിൻെറ പ്രവ൪ത്തനമണ്ഡലം 2010 വരെ ഡൽഹിയായിരുന്നു. 2010ൽ കൊച്ചിയിൽ തിരിച്ചത്തെിയ വിശ്വനാഥയ്യ൪ സാമൂഹികപ്രവ൪ത്തനരംഗത്ത് സജീവമായി. മികച്ച അധ്യാപകൻകൂടിയായ അദ്ദേഹം ഭാരതീയ വിദ്യാഭവൻെറ ചെയ൪മാനായി പ്രവ൪ത്തിച്ചു. ഫുട്ബാൾ, ടെന്നിസ്, സംഗീതം തുടങ്ങിയവ ഇഷ്ടവിഷയങ്ങളായ ഇദ്ദേഹം പ്രീമിയ൪ സ്വാൻേറാൺസ് ക്രിക്കറ്റ് ക്ളബ് പ്രസിഡൻറായും പ്രവ൪ത്തിച്ചു.
പോണ്ടിച്ചേരിയിലെ അരവിന്ദോ ആശ്രമത്തിലെ ലൈംഗികപീഡന കേസ് അന്വേഷിക്കാൻ തമിഴ്നാട് ഹൈകോടതി അടുത്തിടെ ഏകാംഗ ജുഡീഷ്യൽ കമീഷനായി നിയമിച്ചത് വിശ്വനാഥ അയ്യരെയായിരുന്നു. എന്നാൽ, അന്വേഷണം പൂ൪ത്തിയാക്കാൻ കഴിയുന്നതിനുമുമ്പേ അദ്ദേഹം രോഗശയ്യയിലായി. കമീഷൻ പദവി ഒഴിഞ്ഞ് ആശുപത്രിയിൽനിന്നാണ് അദ്ദേഹം തമിഴ്നാട് ഹൈകോടതിക്ക് കത്ത് നൽകിയത്.
വൃക്കയുടെ പ്രവ൪ത്തനം നിലച്ചതിനെ തുട൪ന്ന് മൂന്നാഴ്്ച മുമ്പാണ് അദ്ദേഹത്തെ എറണാകുളം ലേക്ഷോ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ആ൪. വിജയലക്ഷ്മി മക്കൾ: ടി.വി. ലക്ഷ്മണൻ (ശാസ്ത്രജ്ഞൻ, അമേരിക്ക), ടി.വി. രാമനാരായണൻ (ബിസിനസ്, കൊച്ചി), ടി.വി. സുലോചന (എൻജിനീയ൪, അമേരിക്ക). മരുക്കൾ: ഡെബറ, എസ്. വാസുദേവൻ (ഐ.ടി, അമേരിക്ക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.