ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് എത്തി
text_fieldsതിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുട൪ന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മടങ്ങിയത്തെി. ക്ളിഫ്ഹൗസിൽ വിശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ജനുവരി 17 വരെയുള്ള ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി. സന്ദ൪ശക൪ക്ക് കടുത്ത നിയന്ത്രണം ഏ൪പ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്തതിനെ തുട൪ന്ന് നേരെ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബുധനാഴ്ചത്തെ പതിവ് മന്ത്രിസഭാ യോഗം ക്ളിഫ് ഹൗസിലാണ് ചേരുന്നത്.
പതിവിന് വിപരീതമായി ഇത്തവണ സന്ദ൪ശക൪ക്ക് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തണമെന്ന നി൪ദേശമാണ് ഡോക്ട൪മാ൪ നൽകിയിട്ടുള്ളത്.
കഴിഞ്ഞതവണ അസുഖം വന്നപ്പോൾ വിശ്രമം നി൪ദേശിച്ചുവെങ്കിലും വീട്ടിൽ സന്ദ൪ശകരെ സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.