അപകടമൊഴിഞ്ഞു; കല്യാശ്ശേരിക്കാര്‍ വീടുകളിലത്തെിത്തുടങ്ങി
text_fieldsകണ്ണൂ൪: ഭീതിമാറാത്ത മനസ്സുമായി കല്യാശ്ശേരിക്കാ൪ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ടാങ്ക൪ അപകടത്തിൽ പെട്ടതിനെ തുട൪ന്ന് പ്രദേശത്തെ ഒന്നര കിലോ മീറ്റ൪ ചുറ്റളവിൽ നിന്നായി മുന്നൂറോളം വീടുകളിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. ഇവരിൽ അധികം പേരും ബന്ധുവീടുകളിലേക്കും ചില൪ മാങ്ങാട്ടുപറമ്പിലെ താൽക്കാലിക ക്യാമ്പിലേക്കുമായിരുന്നു പോയിരുന്നത്.
സ്ത്രീകളും കുട്ടികളുമൊക്കെ ഇന്നലെ രാവിലെയാണ് വീടുകളിലേക്ക് എത്തിയത്. പല വീടുകളിലും പ്രായമായവരെ കൊണ്ടു വന്നിട്ടില്ല. ടാങ്കറിലെ തീ കഴിഞ്ഞ ദിവസം അ൪ധരാത്രിയോടെ അണച്ചതിനുപിന്നാലെ ചില൪ മടങ്ങിയത്തെിയെങ്കിലും മോഷണ വാ൪ത്തയടക്കം പരന്നതിനാൽ തിരിച്ചുപോകുകയായിരുന്നു. ടാങ്ക൪ ഇന്നലെ രാവിലെയാണ് ക്രെയിൻ ഉപയോഗിച്ച് നീക്കിയത്.
ടാങ്ക൪ മാറ്റിയതിനെ തുട൪ന്ന് രാവിലെ പത്തു മണിയോടെ ദേശീയപാതവഴിയുള്ള ഗതാഗതം പുന$സ്ഥാപിച്ചു. ഗതാഗതക്കുരുക്കും അപകട സ്ഥലത്ത് പരിശോധനകൾ നടക്കുകയായിരുന്നതിനാലും ഉച്ചക്ക് ഒരു മണിയോടെയാണ് ഗതാഗതം പൂ൪വ സ്ഥിതിയിലായത്. വൈകീട്ട് അഞ്ചു മണിയോടെ വൈദ്യുതി വിതരണം പുന$സ്ഥാപിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൊബൈൽ ഫോൺ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തെിയിരുന്നു. സിം കാ൪ഡിനു കുഴപ്പമൊന്നുമില്ല. ടാങ്ക൪ ലോറി ഡ്രൈവറുടെയോ, ക്ളീനറുടെയോ മൊബൈലായിരിക്കാം ഇതെന്നാണ് പൊലീസ് കരുതുന്നത്.
തിരുവനന്തപുരത്തായിരുന്ന ജില്ലാ കലക്ട൪ എം.ജി. രാജമാണിക്യം ഇന്നലെ പുല൪ച്ചെ അപകട സ്ഥലം സന്ദ൪ശിച്ചു. പിന്നീട് ഐ.ഒ.സി പ്രതിനിധികളെ കലക്ടറേറ്റിലേക്കു വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. അപകടം സംഭവിച്ചതിൽ ഐ.ഒ.സിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതിനിധികൾ ഉറപ്പു നൽകി.
ചൊവ്വാഴ്ച പുല൪ച്ചെ നാലു മണിയോടെയാണ് ജില്ലയെ മണിക്കൂറുകളോളം മുൾമുനയിൽ നി൪ത്തി കല്യാശ്ശേരിയിൽ ടാങ്ക൪ മറിഞ്ഞത്.
എതിരെ വന്ന ലോറിക്കു സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് ഡ്രൈവ൪ പൊലീസിനു നൽകിയ മൊഴി. 18 ടൺ പാചകവാതകവുമായി കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്നു ടാങ്ക൪ ലോറി. മനുഷ്യ ജീവന് ഭീഷണിയുണ്ടാക്കുന്ന വിധം അപകടകരമായ വിധത്തിൽ ഡ്രൈവിങ് നടത്തിയെന്ന കുറ്റം ചുമത്തി കണ്ണപുരം പൊലീസ് ടാങ്ക൪ ഡ്രൈവ൪ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.