കെ.പി.സി.സി പ്രസിഡന്‍റ്: മുസ്ലിം പ്രാതിനിധ്യം വേണം -ജമാഅത്ത് കൗണ്‍സില്‍
text_fieldsകോട്ടയം: കെ.പി.സി.സി. പ്രസിഡൻറ് സ്ഥാനത്തേക്ക് തലേക്കുന്നിൽ ബഷീറിനെയോ എം.എം.ഹസനെയോ പരിഗണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ.എ. പൂക്കുഞ്ഞ് വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 28.5 ശതമാനമുള്ള മുസ്ലിം സമുദായത്തെ അവഗണിച്ച് ജാതീയ സംഘടനയുടെ താൽപര്യം മാത്രമാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്. 1967 ൽ ടി.ഒ.ബാവക്ക് ശേഷം മുസ്ലിമിനെ കെ.പി.സി.സി പ്രസിഡൻറാക്കിയിട്ടില്ല. കോൺഗ്രസിന് എന്നും താങ്ങും തണലുമായി നിന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിൽനിന്ന് അകറ്റിനി൪ത്തുന്നത് പ്രതിഷേധാ൪ഹമാണ്. താക്കോൽ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മുസ്ലിംകളെ പരിഗണിക്കാറില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷാഹിദ കമാലിനെയും അബ്ദുൽ ഗഫൂറിനെയും കെ.പി.സി.സി എക്സിക്യൂട്ടീവിലേക്ക് പോലും പരിഗണിച്ചില്ല. ഈ വിഷയങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സാരമായി ബാധിക്കും. കോൺഗ്രസ് അവഗണനക്കെതിരെ സംസ്ഥാനത്തെ ജമാഅത്തുകളിൽ കാമ്പയിൻ നടത്തും. ബി.ജെ.പി ഭരിച്ചാൽ ലോകം അവസാനിക്കില്ളെന്നും മുസ്ലിം സമുദായം മാറിച്ചിന്തിക്കാനിടയായാൽ കുറ്റം പറയാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സംസ്ഥാന സെക്രട്ടറി എം.സെയ്തുമുഹമ്മദ്, ജില്ലാ പ്രസിഡൻറ് ടി.സി.അബ്ദുറസാഖ്, സെക്രട്ടറി പി.എസ്.ഹുസൈൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് ഹസൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.