നമോ വിചാര്‍ മഞ്ചിന് സി.പി.എമ്മിന്‍െറ രക്തഹാരം
text_fieldsപാനൂ൪: ആയിരക്കണക്കിന് സി.പി.എം പ്രവ൪ത്തകരുടെ ആവേശമേറ്റുവാങ്ങി, കണ്ണൂരിലെ വിമത ബി.ജെ.പിക്കാ൪ രൂപവത്കരിച്ച നമോ വിചാ൪ മഞ്ചിൻെറ നേതൃത്വം സി.പി.എമ്മിൻെറ രക്തഹാരമേറ്റു വാങ്ങി. പാനൂ൪ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻ ജില്ലാ പ്രസിഡൻറും നമോ വിചാ൪ മഞ്ച് പ്രസിഡൻറുമായ ഒ.കെ. വാസു മാസ്റ്റ൪, ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി എ. അശോകൻ എന്നിവരെ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജൻ രക്തഹാരമണിയിച്ച് പാ൪ട്ടിയിലേക്ക് സ്വീകരിച്ചു. തുട൪ന്ന് പിണറായി വിജയൻ, പി. ജയരാജൻ, ഇ.പി. ജയരാജൻ, എം.വി. ജയരാജൻ എന്നിവ൪ക്കൊപ്പം കൈകോ൪ത്ത് ഒ.കെ. വാസു മാസ്റ്ററും അശോകനും പ്രവ൪ത്തകരെ അഭിവാദ്യം ചെയ്തു.
വാസു മാസ്റ്ററും കൂട്ടരും ബി.ജെ.പിക്കാരായല്ല വന്നതെന്നും ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നില്ളെന്ന കാരണത്താലാണ് ഇവരെ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സി.പി.എമ്മിലേക്ക് ഇവരെല്ലാം വരുന്നതിനെ എല്ലാവരും ഭയക്കുകയാണ്. ഇങ്ങനെ പല പാ൪ട്ടികളിലും സംഭവിക്കുന്നുണ്ട്. അവ൪ക്കൊക്കെ നേരിട്ടുവരാൻ ശങ്കയുണ്ടായിരുന്നു. ഈ സ്വീകരണത്തിലൂടെ അത്തരക്കാ൪ക്ക് വഴി തുറന്നിടുമെന്ന് പ്രതീക്ഷിക്കുന്നു -പിണറായി പറഞ്ഞു. എന്തെങ്കിലും സ്ഥാന മാനത്തെ പറ്റി ച൪ച്ച ചെയ്യാതെയാണ് ഇവ൪ വന്നതെന്നും പിണറായി കൂട്ടിച്ചേ൪ത്തു.
പാ൪ട്ടിയുടെ വള൪ച്ചയുടെ ഘട്ടത്തിൽ അനേകം പേ൪ക്ക് ജീവൻ നൽകേണ്ടി വന്നിട്ടുണ്ട്. വ൪ഗീയ ശക്തികളെ ദു൪ബലപ്പെടുത്തി ഇവ൪ സി.പി.എമ്മിലേക്ക് വരുമ്പോൾ സി.പി.എം ഉയ൪ത്തിപ്പിടിച്ച മതനിരപേക്ഷത ശക്തിപ്പെടുന്നതിൽ രക്തസാക്ഷികൾക്ക് അഭിമാനിക്കാം -പിണറായി പറഞ്ഞു.
ചെറുവാഞ്ചേരിയിലെ ബി.ജെ.പി നേതാക്കളായ വി.പി. രഘു, അപ്പുക്കുട്ടൻ, കെ.വി. രാജൻ, എം.കെ. പ്രമോദ്, ഉച്ചമ്പള്ളി രവീന്ദ്രൻ, പൊയിലൂരിലെ വി.പി. രവീന്ദ്രൻ മാസ്റ്റ൪, ഒ.കെ. ശ്രീകല, സജീവ് കിളികുലം, ചാലിൽ രാഘവൻ, കെ.സി. ജസീന, സനൽകുമാ൪, പുഴാതിയിലെ എം. രാമചന്ദ്രൻ, എം.കെ. അശോകൻ, കണ്ണൂരിലെ ധീരജ് കുമാ൪ എന്നിവരും വേദിയിലുണ്ടായിരുന്നു. വേദിക്ക് താഴെ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിൽ നൂറോളം പ്രവ൪ത്തക൪ക്ക് സി.പി.എം പ്രവ൪ത്തക൪ രക്തഹാരമണിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇനിയുമേറെ പ്രവ൪ത്തക൪ സി.പി.എമ്മിലത്തൊനുണ്ടെന്ന് നേതാക്കൾ അവകാശപ്പെട്ടു.
ഇ.പി. ജയരാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജൻ, കെ.കെ. ശൈലജ ടീച്ച൪, പി. സതീദേവി, ടി. കൃഷ്ണൻ, കെ.കെ. പവിത്രൻ മാസ്റ്റ൪, പി. ഹരീന്ദ്രൻ തുടങ്ങിയ സി.പി.എം നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.