കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗം ഉണര്‍ന്നു; മകനായി അടവുകള്‍ പയറ്റി മാണി
text_fieldsകോട്ടയം: മകൻെറ വിജയത്തിനായി ഒരുമുഴം മുമ്പേയെറിഞ്ഞ് മന്ത്രി കെ.എം. മാണി. ഇതോടെ, കോട്ടയം ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗം ഉണ൪ന്നു. ജോസ് കെ. മാണി എം.പി തന്നെ യു.ഡി.എഫ് സ്ഥാനാ൪ഥിയെന്ന് ഉറപ്പിച്ച് കേരള കോൺഗ്രസ് എം പ്രചാരണം തുടങ്ങി. പാ൪ട്ടിയുടെ യുവജന സംഘടനയായ കേരള യൂത്ത് ഫ്രണ്ട് എം ഇരുചക്ര വാഹന പ്രചാരണ റാലിയുമായി മണ്ഡലം ചുറ്റുകയാണ്. ഇടതുപക്ഷത്തും ബി.ജെ.പിയിലും സ്ഥാനാ൪ഥി നി൪ണയ ച൪ച്ചകൾ മുറുകും മുമ്പേ തെരഞ്ഞെടുപ്പ് കളത്തിൽ മുന്നേറുകയാണ് ജോസ് കെ. മാണിയുടെ ക്യാമ്പ്.
എം.പിയുടെ പാ൪ട്ടിക്കാരനായ ഗവ.ചീഫ് വിപ്പ് പി.സി. ജോ൪ജ് കോൺഗ്രസ് നേതാക്കൾക്കും ഭരണത്തിനും എതിരെ കഴിഞ്ഞ കാലങ്ങളിൽ ഉയ൪ത്തിയ വിമ൪ശങ്ങൾക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ജില്ലാ കോൺഗ്രസ് ഘടകത്തിലെ പലരും വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ പി.സി. ജോ൪ജിൻെറ വിമ൪ശം അതിരുവിട്ടപ്പോൾ ‘കോട്ടയത്തെ ഒരു വോട്ടറാണ് ഞാൻ’ എന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ തന്നെ പരസ്യമായി പ്രഖ്യാപിച്ചത് കോൺഗ്രസിൻെറ മനസ്സിലിരിപ്പ് പ്രഖ്യാപിക്കലായിരുന്നു.
കോൺഗ്രസിലെ എതി൪പ്പ് മകൻെറ പ്രതീക്ഷകൾക്ക് വിഘാതമാകുമെന്ന് മനസ്സിലാക്കിയ മന്ത്രി കെ.എം. മാണി ബി.ജെ.പിയുമായി ധാരണക്ക് ശ്രമങ്ങൾ നടത്തി. ബി.ജെ.പി സംഘടിപ്പിച്ച സ൪ദാ൪ വല്ലഭ് ഭായി പട്ടേൽ ഏകത യാത്രയുടെ കോട്ടയത്തെ ഫ്ളാഗ്ഓഫ് പി.സി. ജോ൪ജ് നടത്തിയത് മാണി-ബി.ജെ.പി ധാരണയുടെ ബാക്കിപത്രമായിരുന്നു. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം കോട്ടയത്ത് പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനിടെ പാ൪ട്ടി പിള൪ന്നതിന് പിന്നിലും മാണിയുടെ തന്ത്രമാണെന്ന് പി.സി. തോമസ് ആരോപിക്കുന്നു.
ഏറ്റുമാനൂ൪ എം.എൽ.എ അഡ്വ.സുരേഷ് കുറുപ്പിനെ തന്നെ ഇടതുസ്ഥാനാ൪ഥിയായി ഇക്കുറിയും ജോസ് കെ. മാണിക്കെതിരെ കൊണ്ടുവരാനാണ് സാധ്യത. അതിനിടെ, കോൺഗ്രസിൻെറ എതി൪പ്പിന് തടയിടാനും തെരഞ്ഞെടുപ്പ് പ്രവ൪ത്തനത്തിൻെറ അനൗദ്യോഗിക തുടക്കം കുറിക്കലിനും കോട്ടയം സയൻസ് സിറ്റി ശിലാസ്ഥാപനത്തിൻെറ വേദി ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ്. ഫെബ്രുവരി ഒന്നിന് കുറവിലങ്ങാട്ട് കേന്ദ്രമന്ത്രി എ.കെ. ആൻറണിയാണ് പദ്ധതിക്ക് ശിലയിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.