ഇനിയൊരു മടക്കമില്ളെന്ന് നടി വൈജയന്തിമാല
text_fieldsകൊച്ചി: രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇനിയൊരു മടങ്ങിപ്പോക്കില്ളെന്ന് നടിയും ന൪ത്തകിയുമായ വൈജയന്തിമാല. കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവ൪. സിനിമ ജീവിതം അവസാനിപ്പിച്ചിട്ട് 45 വ൪ഷമായി. രാഷ്ട്രീയത്തിൽനിന്ന് പൂ൪ണമായും പിന്മാറി.
എന്തുചെയ്താലും അത് മികച്ചരീതിയിൽ ചെയ്യണമെന്ന നി൪ബന്ധമുണ്ട്. ഇപ്പോൾ നൃത്തത്തിൽ മാത്രമാണ് ശ്രദ്ധ. നൃത്തമെന്നത് ഭക്തിയോടാണ് ചേ൪ന്നുനിൽക്കുന്നത്. കാഴ്ചക്കാരെ ഭക്തിയിലേക്ക് നയിക്കാൻ നൃത്തത്തിന് കഴിയണം. ഈശ്വരനുമായി ഏറെ ചേ൪ന്നുനിൽക്കുന്നതാണ് കല. ശുദ്ധതയും പാരമ്പര്യവും നൃത്തത്തിൽ നിലനി൪ത്തണമെന്നും അതിനാണ് താൻ ശ്രമിക്കുന്നതെന്നും അവ൪ പറഞ്ഞു. നൃത്തമില്ലാതെ തനിക്കൊരു ജീവിതമില്ല.
ഗവേഷണവും പരിശീലനവും അധ്യാപനവുമായി പൂ൪ണമായും നൃത്തത്തിനായി സ്വയം സമ൪പ്പിച്ചിരിക്കുകയാണെന്നും അവ൪ പറഞ്ഞു. നൃത്തത്തിലെ പരമ്പരാഗത രീതികളെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്. നാട്യാലയ എന്ന പേരിൽ ചെന്നൈയിലും മുംബൈയിലും നൃത്ത അക്കാദമിയും നടത്തുന്നുണ്ട്. നൃത്തംപോലെതന്നെ സംഗീതവും ഏറെ ഇഷ്ടമാണ്. കേരളവുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. സ്വാതിതിരുനാൾ കൃതികൾ ഭരതനാട്യരൂപത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവ൪ പറഞ്ഞു. ഇപ്പോഴും വേദിയിൽ കയറുന്നത് ആദ്യമായി നൃത്തം ചെയ്യുന്ന ഉത്കണ്ഠയോടെയും ജിജ്ഞാസയോടെയുമാണെന്നും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.