കൊച്ചുവേളി അപകടം: ബോഗി തകര്‍ന്നത് പഴക്കത്താലെന്ന നിഗമനത്തില്‍ റെയില്‍വേ
text_fieldsതിരുവനന്തപുരം: കൊച്ചുവേളി-ബാംഗ്ളൂ൪ എക്സ്പ്രസിൻെറ ബോഗി തകരാൻ കാരണം കാലപ്പഴക്കവും സാങ്കേതികവീഴ്ചയുമെന്ന് നിഗമനം. തിരവനന്തപുരം റെയിൽവേ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥൻ വിജയകുമാറിൻെറ നേതൃത്വത്തിൽ നടന്ന പ്രാഥമിക തെളിവെടുപ്പിൻെറ അടിസ്ഥാനത്തിലാണിത്.15 വ൪ഷത്തിൽ കൂടുതൽ പഴക്കമുള്ള ബോഗികൾ പിൻവലിച്ച് അറ്റകുറ്റപ്പണി നടത്താനുള്ള സുരക്ഷാ ഓഡിറ്റ് ഊ൪ജിതമാക്കാൻ തീരുമാനിച്ചു. ആലപ്പുഴയിൽ കഴിഞ്ഞവ൪ഷമുണ്ടായ സമാനമായ സംഭവത്തെ തുട൪ന്ന് കാലപ്പഴക്കമുള്ള ബോഗികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ആവശ്യമായ ബോഗികളുടെ ലഭ്യതക്കുറവ് കാരണം ഇടക്കാലത്ത് നി൪ത്തിവെക്കുകയായിരുന്നു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പായതിനാൽ വൻദുരന്തം ഒഴിവായി.
തെളിവെടുപ്പിൻെറ ഭാഗമായി കൊച്ചുവേളി സ്റ്റേഷനിലുണ്ടായിരുന്ന ഷണ്ടിങ് ജീവനക്കാ൪, ലോക്കോ പൈലറ്റുമാ൪, സറ്റേഷൻ മാസ്റ്റ൪ എന്നിവരെ ചോദ്യംചെയ്യും. സംഭവ സമയത്തെ സ്പീഡ് റെക്കോഡ് പരിശോധിച്ചശേഷമേ ബോഗിയുടെ സാങ്കേതിക തകരാറും മറ്റും വിലയിരുത്തൂ.
അതേസമയം, ഷണ്ടിങ് കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് അധികൃത൪ വിശദീകരിച്ചു. ബോഗികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഉരുക്ക് ദണ്ഡിലുണ്ടായ ആഘാതത്താലാവണം ബോഗി തക൪ന്നതെന്നാണ് നിഗമനം. വേഗത്തിലുള്ള സഞ്ചാരത്തിൽ ഉണ്ടാവുന്ന വലിയ ആഘാതം കാലപ്പഴക്കമുള്ള ബോഗികൾ തകരുന്നതിനിടയാക്കുമെന്നും പറയുന്നു. യാ൪ഡിൽനിന്ന് പ്ളാറ്റ്ഫോമിലേക്ക് നീങ്ങുമ്പോഴുണ്ടാകുന്ന കുലുക്കം സെൻട്രൽ ഷാഫ്റ്റിലും ലോക്കോയിലും മറ്റും പൊട്ടലിനിടയാക്കിയേക്കും.
ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചുവേളി-ബാംഗ്ളൂ൪ എക്സ്പ്രസിൻെറ ബോഗി തക൪ന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.