രമയുടെ രാഷ്ട്രീയ സന്ദേശയാത്ര 16 മുതല്‍
text_fieldsതിരുവനന്തപുരം: ഉൾപാ൪ട്ടി സമരത്തിലൂടെ സി.പി.എമ്മിനെ രക്ഷിക്കാമെന്നത് വി.എസ്. അച്യുതാനന്ദൻെറ വ്യാമോഹം മാത്രമാണെന്ന് ആ൪.എം.പി നേതാവ് എൻ. വേണു.
ടി.പി. ചന്ദ്രശേഖരൻ വധത്തിൽ ഉൾപ്പെട്ട പാ൪ട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന വി.എസിൻെറ ആവശ്യം പാ൪ട്ടി അംഗീകരിക്കില്ല. പക്ഷേ വി.എസ് പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുക്കും. വലതുപക്ഷ വ്യതിയാനത്തിലേക്ക് നീങ്ങുന്ന സി.പി.എമ്മിനെ ഉള്ളിൽനിന്ന്് തിരുത്താൻ ശ്രമിക്കാതെ പുറത്തുവന്ന് യഥാ൪ഥ ഇടതുപക്ഷ പോരാട്ടത്തിന് വി .എസ് നേതൃത്വം നൽകണം.
കണ്ണൂരിൽ സി.പി.എം വിമതനേതാവ് കെ.സി. ഉമേഷ്ബാബുവിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന ആരംഭിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നതാണ് ഇപ്പോൾ സി.പി.എം നടത്തുന്ന പാ൪ട്ടി റിപ്പോ൪ട്ടിങ്.
കൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശം ഉയ൪ത്തിക്കൊണ്ട് കെ.കെ.രമയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സന്ദേശയാത്ര മാ൪ച്ച് 16ന് കാസ൪കോട് നിന്നാരംഭിച്ച് 26ന് തിരുവനന്തപുരത്ത് സമാപിക്കും.
പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ഐക്യമുന്നണിക്ക് രൂപം നൽകി എല്ലാ സീറ്റുകളിലും സ്ഥാനാ൪ഥികളെ നി൪ത്താൻ ആ൪.എം.പി നേതൃത്വം നൽകും. മുന്നണിയുടെ സംസ്ഥാന കൺവെൻഷൻ ആലപ്പുഴയിൽ മാ൪ച്ച് 12ന് നടത്തുമെന്നും വേണുഅറിയിച്ചു. ജനകീയ വികസനസമിതി ആ൪.എം.പിയുമായി ലയിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി എസ്.സുശീലൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.