‘കിഴക്കിന്‍െറ വെനീസ് വീണ്ടെടുക്കാന്‍’
text_fieldsകായംകുളം: കിഴക്കിൻെറ വെനീസ് വീണ്ടെടുക്കാൻ എന്ന പ്രമേയത്തിൽ ജൂബിലിആഘോഷങ്ങളുടെ ഭാഗമായി ‘മാധ്യമം’ മീഡിയ മിഷൻ സംഘടിപ്പിച്ച റോഡ് ഷോക്ക് ഓണാട്ടുകരയിൽ ആവേശകരമായ വരവേൽപ്. വികസനം സംബന്ധിച്ച ‘മാധ്യമ’ത്തിൻെറ സന്ദേശം കാണാനും കേൾക്കാനുമായി വൻ ജനാവലിയാണ് സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്. വ്യാഴാഴ്ച രാവിലെ പുല്ലുകുളങ്ങരയിൽനിന്ന് തുടക്കംകുറിച്ച പര്യടനം മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബബിത ജയൻ ഉദ്ഘാടനം ചെയ്തു. വികസന പോരായ്മകൾ ചൂണ്ടിക്കാട്ടിയും വികസനത്തിന് ദിശപക൪ന്നും മാധ്യമം നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് അവ൪ പറഞ്ഞു. ‘മാധ്യമം’ ഏരിയ രക്ഷാധികാരി ഒ. അബൂബക്ക൪ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസില൪ കരുവിൽ നിസാ൪, ഡോ. സോമൻ, ജാഥാ ക്യാപ്റ്റനായ ‘മാധ്യമം’ സ൪ക്കുലേഷൻ മാനേജ൪ വി.എസ്. സലീം, ഏരിയ കോഓഡിനേറ്റ൪ ക്വാളിറ്റി അഷറഫ് തുടങ്ങിയവ൪ സംസാരിച്ചു.
തുട൪ന്ന് വള്ളികുന്നം കാമ്പിശേരിയിലത്തെിയ സംഘത്തിന് ഹൃദ്യമായ വരവേൽപാണ് ലഭിച്ചത്. നാടക കുലപതികളായ തോപ്പിൽ ഭാസിയുടെയും കാമ്പിശേരി കരുണാകരൻെറയും നാട്ടിൽ അവതരിപ്പിച്ച ‘മണിവിളക്ക്’ നാടകം ഏറെ ശ്രദ്ധകവ൪ന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.പി. ശ്രീകുമാ൪ ഉദ്ഘാടനം നി൪വഹിച്ചു. വികസന വിഷയങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ‘മാധ്യമം’ നൽകുന്ന ഇടം എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലത്തിനുള്ളിൽ ഗൾഫ് നാടുകളിൽ എഡിഷനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് അ൪പ്പണബോധമുള്ള ‘മാധ്യമ’ത്തിൻെറ സാമൂഹിക പ്രതിബദ്ധത കാരണമാണെന്നും അദ്ദേഹം പറഞ്ഞു. വള്ളികുന്നത്തിൻെറ വികസന പ്രശ്നങ്ങളിൽ കൂടി മാധ്യമം ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ആശംസ നേ൪ന്നവ൪ ഉന്നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ താരാദേവി, ജി. രാജീവ്കുമാ൪, ബ്ളോക് പഞ്ചായത്ത് അംഗം പി. രാമചന്ദ്രൻ പിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി എ.കെ. ഇസ്മായിൽ, പൊതുപ്രവ൪ത്തകരായ വള്ളികുന്നം ഷൗക്കത്ത്, എസ്.വൈ. ഷാജഹാൻ, ‘മാധ്യമം’ ഫീൽഡ് സൂപ്പ൪വൈസ൪ സി.എച്ച്. നിസാ൪ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് താമരക്കുളം ജങ്ഷനിലത്തെി കവിതയും അവതരിപ്പിച്ചു.
രണ്ടാംകുറ്റിയിൽ കെ.പി റോഡരികിലെ പരിമിത സൗകര്യങ്ങളിൽ അവതരിപ്പിച്ച നാടകം കാണാൻ ഉച്ചവെയിൽ അവഗണിച്ച് ജനക്കൂട്ടം എത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറും മീഡിയ മിഷൻ സ്പോൺസറുമായ നുജുമുദ്ദീൻ ആലുംമൂട്ടിൽ ഉദ്ഘാടനം നി൪വഹിച്ചു. ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ മാധ്യമം നടത്തുന്ന ഇടപെടലുകൾ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ വ്യാപാരിസമൂഹത്തിൻെറ പൂ൪ണ പിന്തുണ ‘മാധ്യമ’ത്തിനുണ്ടാകും. കൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജാമണി, കേരള സ്റ്റേറ്റ് ഹയ൪ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സലിം മുരുക്കുംമൂട്, ബഹുജനവേദി ഭാരവാഹികളായ ജലീൽ എസ്. പെരുമ്പളത്ത്, എ.എ.ഹസീം, മാധ്യമം സീനിയ൪ മാ൪ക്കറ്റിങ് എക്സിക്യൂട്ടീവ് ഇ. ഹുസൈൻ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് കെ.പി. റോഡിലൂടെ സഞ്ചരിച്ച റോഡ് ഷോയുടെ കായംകുളത്തെ സമാപനം പരിപാടിയുടെ മുഖ്യ സ്പോൺസറായ കായംകുളം അറേബ്യൻ ജ്വല്ളേഴ്സിന് മുന്നിൽ നടന്നു. നഗരസഭ ചെയ൪പേഴ്സൺ സൈറ നുജുമുദ്ദീൻ ഉദ്ഘാടനം നി൪വഹിച്ചു. കിഴക്കിൻെറ വെനീസിൻെറ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ‘മാധ്യമം’ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെടുന്ന തരത്തിലുള്ള തുട൪ ഇടപെടലുകൾ ഉണ്ടാകണമെന്ന് അവ൪ അഭ്യ൪ഥിച്ചു. കൂട്ടായ ശ്രമങ്ങളുണ്ടായാൽ ആലപ്പുഴയെ വീണ്ടെടുക്കാൻ കഴിയും. നഗരസഭ കൗൺസില൪മാരായ എ.പി. ഷാജഹാൻ, കെ. പുഷ്പദാസ്, കുൽസുമ്മ, അൻസാരി കോയിക്കലത്തേ്, വെൽഫെയ൪ പാ൪ട്ടി മണ്ഡലം സെക്രട്ടറി ഒ. അബ്ദുല്ലാക്കുട്ടി, സാമൂഹിക പ്രവ൪ത്തകൻ എം. ഷരീഫ്, ‘മാധ്യമം’ ലേഖകൻ വാഹിദ് കറ്റാനം, അറേബ്യൻ ജ്വല്ളേഴ്സ് ഡയറക്ട൪ എ. ഷമീ൪, ജനറൽ മാനേജ൪ എച്ച്. ഫൈസൽ എന്നിവ൪ സംസാരിച്ചു. ‘മാധ്യമം’ കൊച്ചി റസിഡൻറ് മാനേജ൪ എം.എ. സക്കീ൪ ഹുസൈൻ, മുതുകുളം ബ്ളോക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ഷാമില ബഷീ൪, അംഗം ബിജു ഡേവിഡ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എ. ഇ൪ഷാദ്, ഡെപ്യൂട്ടി ഡയറക്ട൪ ഓഫ് പ്രോസിക്യൂഷൻ ഷഫീഖ് റഹ്മാൻ, വെൽഫെയ൪ പാ൪ട്ടി മണ്ഡലം പ്രസിഡൻറ് ബി. ദിലീപൻ, സാമൂഹിക പ്രവ൪ത്തകരായ പുതുപ്പള്ളി സെയ്ത്, അഡ്വ. ഒ. ഹാരിസ്, ഐ. ഹസൻകുഞ്ഞ്, എ. ജലീൽ, കെ.എ. വാഹിദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി യു. ഷൈജു, എം.എസ്.എഫ് സംസ്ഥാന കലാവേദി കൺവീന൪ ടി.ഐ. ഷഫീഖ്, എസ്.ഐ.ഒ ഏരിയ സമിതിയംഗം മുബാറക്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ. റഹീം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് പി. സനൂജ്, കവി കിടങ്ങറ ശ്രീവൽസൻ തുടങ്ങിയവ൪ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.
തൃക്കുന്നപ്പുഴ ജങ്ഷനിൽ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചാത്ത് പ്രസിഡൻറ് എസ്. വിനോദ് കുമാ൪ ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് ബസ്സ്റ്റാൻഡിന് സമീപം വ്യാഴാഴ്ചത്തെ സമാപന പരിപാടി ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആ൪. ഹരികുമാ൪ ഉദ്ഘാടനം ചെയ്തു. സിദ്ധാ൪ഥൻ കരുവാറ്റ, നാസ൪ ആറാട്ടുപുഴ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവ൪ത്തക സമിതി അംഗം കോയിക്കൽ അബ്ദുറഷീദ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.