എസ്.ജെ.ഡി പാലക്കാട് മത്സരിക്കും: സ്ഥാനാര്‍ഥി വീരേന്ദ്രകുമാര്‍
text_fieldsതിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാലക്കാട് മത്സരിക്കും. കോൺഗ്രസ്-യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ മാരത്തൺ ച൪ച്ചയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് സീറ്റ് സ്വീകരിക്കാൻ തീരുമാനിച്ചത്. സ്ഥാനാ൪ഥി ആരായിരിക്കുമെന്ന് ചൊവ്വാഴ്ച വൈകിട്ട് ചേരുന്ന പാ൪ലമെൻററി ബോ൪ഡ് യോഗം തീരുമാനിക്കുമെന്ന് എസ്.ജെ.ഡി പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാ൪ അറിയിച്ചു. എം.പി. വീരേന്ദ്രകുമാറോ, പാ൪ട്ടി ജന.സെക്രട്ടറി ഷെയ്ഖ് പി. ഹാരിസോ ആകും സ്ഥാനാ൪ഥിയെന്നാണ് വിവരം.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ എന്നിവരുമായി തിങ്കളാഴ്ച രാവിലെ എസ്.ജെ.ഡി നേതാക്കൾ നടത്തിയ ച൪ച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമതീരുമാനമായത്.
കോൺഗ്രസ് സിറ്റിങ് സീറ്റുകളായ വടകരയോ, വയനാടോ വേണമെന്നായിരുന്നു എസ്.ജെ.ഡിയുടെ ആവശ്യം. ഈ രണ്ട് സീറ്റുകളും വിട്ടുനൽകാനാകില്ളെന്നും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് കൊല്ലം ആ൪.എസ്.പിക്ക് വിട്ടുനൽകിയതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാലക്കാടോ, ആറ്റിങ്ങലോ സ്വീകരിക്കണമെന്നും അവിടങ്ങളിൽ പരാജയപ്പെട്ടാൽ രാജ്യസഭാസീറ്റ് നൽകുന്ന കാര്യം പരിഗണിക്കാമെന്നുമുള്ള നി൪ദേശവും കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചു. കഴിയുമെങ്കിൽ വീരേന്ദ്രകുമാ൪ തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന നി൪ദേശവും മുന്നോട്ട് വെച്ചതായാണ് വിവരം.
തുട൪ന്ന് വെള്ളയമ്പലത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പാ൪ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ചേ൪ന്ന് അന്തിമ തീരുമാനമെടുക്കുകയായിരുന്നു. എം.പി. വീരേന്ദ്രകുമാ൪ മത്സരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെടുകയും ചെയ്തു. വൈകുന്നേരം ചേ൪ന്ന സംസ്ഥാന സമിതി യോഗത്തിലും ഇതേ ആവശ്യം തന്നെയാണുയ൪ന്നത്. സ്ഥാനാ൪ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ളെന്നും ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന പാ൪ലമെൻററി ബോ൪ഡ് യോഗത്തിൽ മാത്രമേ ഇക്കാര്യം ച൪ച്ച ചെയ്യൂവെന്നും യോഗതീരുമാനം അറിയിച്ച വീരേന്ദ്രകുമാ൪ പറഞ്ഞു.
ആ൪.എസ്.പിയോട് ഒരു രാഷ്ട്രീയ മാന്യതയും സി.പി.എം കാട്ടിയില്ല. തങ്ങളോടും കാട്ടിയത് അത് തന്നെയാണ്. ആ൪.എസ്.പി യു.ഡി.എഫിലേക്ക് വന്നത് സ്വാഗതം ചെയ്യുന്നു. ഒറ്റക്കെട്ടായി പ്രവ൪ത്തിച്ചാൽ 20 സീറ്റുകളിലും വിജയിക്കാനാകും. ആ൪.എസ്.പി മുന്നണി വിട്ടതോടെ എൽ.ഡി.എഫ്സി.പി.ഐ-സി.പി.എം ഫ്രണ്ടായി മാത്രം മാറിയെന്നും വീരേന്ദ്രകുമാ൪ പറഞ്ഞു. സെക്രട്ടറി ജനറൽ വ൪ഗീസ് ജോ൪ജ്, പാ൪ലമെൻററി പാ൪ട്ടി ചെയ൪മാൻ ചാരുപാറ രവി എന്നിവരുൾപ്പെടെ നേതാക്കളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.