Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടകംപള്ളി-കളമശേരി...

കടകംപള്ളി-കളമശേരി ഭൂമിതട്ടിപ്പ് സലിം രാജിന്‍െറയും ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ്

text_fields
bookmark_border
കടകംപള്ളി-കളമശേരി ഭൂമിതട്ടിപ്പ് സലിം രാജിന്‍െറയും ഉദ്യോഗസ്ഥരുടെയും വീടുകളില്‍  റെയ്ഡ്
cancel

കൊച്ചി-തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട കടകംപള്ളി- കളമശേരി ഭൂമി തട്ടിപ്പ് കേസിൽ 22 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. സലിംരാജിൻെറയും റവന്യൂ ഉദ്യോഗസ്ഥരുടെയുമടക്കം വസതികളിൽ നടന്ന റെയ്ഡിൽ വെടിയുണ്ടകളും സുപ്രധാന രേഖകളും പിടിച്ചെടുത്തു. തിരുവന്തപുരത്തും കൊച്ചിയിലും 10 വീതം ഇടങ്ങളിലും ആലപ്പുഴയിൽ രണ്ടിടത്തുമായാണ് പരിശോധന നടന്നത്.
മുമ്പ് തൃക്കാക്കര നോ൪ത് സ്പെഷൽ വില്ളേജ് ഓഫിസറും നിലവിൽ കണയന്നൂ൪ താലൂക്ക് ഓഫിസിലെ സ൪വേ വിഭാഗം ഉദ്യോഗസ്ഥനുമായ ചേ൪ത്തല പൂച്ചാക്കൽ മുറാദിൻെറ വീട്ടിൽനിന്നാണ് പൊലീസ് റൈഫിളിൽ ഉപയോഗിക്കുന്ന 303 വിഭാഗത്തിൽപെട്ട 10 വെടിയുണ്ടകൾ പിടികൂടിയത്. സലിംരാജിൻെറ സഹോദരീ ഭ൪ത്താവ് കാട്ടിപറമ്പിൽ അബ്ദുൽ മജീദ്, മജീദിൻെറ സഹോദരന്മാരായ കാട്ടിപറമ്പിൽ മുഹമ്മദലി, കാട്ടിപറമ്പിൽ സലാം എന്നിവരുടെ പത്തടിപ്പാലത്തെ വീടുകളിലും മജീദിൻെറ അടുത്ത കൂട്ടാളി കെ.കെ. ദിലീപിൻെറ തമ്മനം ടി.പി സന്നിധി റോഡിലെ വീട്, വി.കെ. ജയറാമിൻെറ ഇടപ്പള്ളി മാമംഗലത്തെ വീട്, അഡീഷനൽ തഹസിൽദാ൪ കൃഷ്ണകുമാരിയുടെ എറണാകുളം വടുതലയിലെ വീട്, മറ്റൊരു അഡീഷനൽ തഹസിൽദാ൪ സുനിലാലിൻെറ ആലുവ എടയക്കുന്നത്തെയും തൃക്കാക്കര നോ൪ത് മുൻ വില്ളേജ് ഓഫിസ൪ പി.കെ. സാബുവിൻെറ ആലപ്പുഴയിലെ വീട്ടിലടക്കമാണ് പരിശോധന നടന്നത്. സലിം രാജ് താമസിച്ചിരുന്ന തിരുവനന്തപുരം പാളയത്തെ പൊലീസ് ക്വാ൪ട്ടേഴ്സ്, ബന്ധുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
കൊച്ചിയിലെ വീടുകളിൽനിന്ന് ആധാരങ്ങളും വില്ളേജ് ഓഫിസിൽ സൂക്ഷിക്കേണ്ട പല സുപ്രധാന രേഖകളും പിടികൂടിയിട്ടുണ്ട്. അതേസമയം, താൻ റവന്യൂ വകുപ്പിൽ പ്രവേശിക്കുന്നതിനു മുമ്പ് ആംഡ് പൊലീസിലായിരുന്നെന്നും അപ്പോൾ കൈവശം സൂക്ഷിച്ചതാണ് വെടിയുണ്ടകളെന്നാണ് മുറാദ് നൽകിയ മൊഴി.
വെടിയുണ്ടകൾ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
സലിംരാജിനെ പ്രതിചേ൪ക്കാതെയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധിപേ൪ പ്രതികളാവുമെന്നാണ് സൂചന.
സലിംരാജിൻെറ സഹോദരീ ഭ൪ത്താവ് അബ്ദുൽ മജീദും സഹോദരന്മാരായ മുഹമ്മദലി, സലാം എന്നിവരും ചേ൪ന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എൻ.എ. ഷെരീഫയുടെ 25 കോടി വരുന്ന ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story