സോക്കര്‍ കാര്‍ണിവല്‍ കണ്ണൂരില്‍; ആവേശത്തിരയിരമ്പി
text_fieldsകണ്ണൂ൪: ആവേശം അലയടിക്കുന്ന ഫുട്ബാൾ നിമിഷങ്ങൾ സമ്മാനിച്ച് മാധ്യമം-മീഡിയവൺ സോക്ക൪ കാ൪ണിവൽ കണ്ണൂരിലത്തെി. സാംബ നൃത്തത്തിൻെറയും കാ൪ണിവലുകളുടെയും നാടായ ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ നാടുംനഗരവും നെഞ്ചേറ്റിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുന്ന സ്വീകാര്യതയാണ് ‘മാധ്യമം-മീഡിയവൺ’ കാ൪ണിവലിന് ലഭിച്ചത്. കാലിൽകൊരുത്ത പന്തിൽ ഇന്ദ്രജാലമൊളിപ്പിച്ച് കാ൪ണിവൽ പുത്തൻ ഗോളനുഭവങ്ങളിലേക്ക് വഴി തുറന്നപ്പോൾ കളിക്കാരും കളിയെ സ്നേഹിക്കുന്നവരും നാട്ടുകാരുമെല്ലാം ഒന്നിച്ച കണ്ണൂരിൻെറ മഹോത്സവമായി സോക്ക൪ കാ൪ണിവൽ മാറി.
ഇന്നലെ രാവിലെ കണ്ണൂ൪ പൊലീസ് മൈതാനത്തും വൈകീട്ട് വളപട്ടണം മിനി സ്റ്റേഡിയത്തിലുമാണ് സിനിമാ താരവും അവതാരകനുമായ രവീന്ദ്രൻെറ നേതൃത്വത്തിൽ ഉത്സവക്കാഴ്ചകളുമായി കാ൪ണിവൽ വണ്ടിയത്തെിയത്. എസ്.ബി.ടിയുമായി കൈകോ൪ത്ത് നടക്കുന്ന കാ൪ണിവലിൽ ഗോളടിച്ചും ഗോൾ തടുത്തും സജീവ സാന്നിധ്യമായവ൪ക്ക് കൈ നിറയെ സമ്മാനങ്ങളാണ് ലഭിച്ചത്. പൊലീസ് മൈതാനിയിൽ നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ അഞ്ചു കിക്കുകളിൽ നാലെണ്ണം ലക്ഷ്യത്തിലത്തെിച്ച് സ്പിരിറ്റഡ് യൂത്ത്സിൻെറ ചുണക്കുട്ടികൾ ജേതാക്കളായി. ബ്രദേഴ്സ് ക്ളബും കാനന്നൂ൪ ഫുട്ബാൾ അക്കാദമിയും മൂന്നു കിക്കുകളുമായി രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂരിലെ പ്രഥമ ക്ളബായ ലക്കി സ്റ്റാറിൻെറയും സ്പോ൪ട്ടിങ് ബഡ്സിൻെറയും താരങ്ങളിൽ രണ്ടു പേ൪ക്കു മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. വളപട്ടം മിനി സ്റ്റേഡിയത്തിൽ നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ എസ്.ബി.എഫ്.സി പാപ്പിനിശ്ശേരിയും റേഞ്ചേഴ്സ് കല്യാശ്ശേരിയും സംയുക്ത ജേതാക്കളായി. ഇരു ടീമുകളും നാലുഗോളുകൾ വീതം നേടി. പാപ്പിനിശ്ശേരി ഫ്രീ കോച്ചിങ് സെൻറ൪ മൂന്നു ഗോളുകളുമായി രണ്ടാം സ്ഥാനം നേടി. രണ്ടു ഗോളുകൾ വീതം നേടിയ പി.എഫ്.സി പാപ്പിനിശ്ശേരിയും മോഡൽ ബ്രദേഴ്സുമാണ് മൂന്നാം സ്ഥാനം നേടിയത്.
ലോകകപ്പ് ഫുട്ബാളിൻെറ കളിയാരവത്തിന് തുടക്കം കുറിച്ച് കടന്നു വന്ന കാ൪ണിവലിനെയും റോഡ്ഷോയെയും സ്വീകരിക്കാൻ കണ്ണൂരിലെ ഫുട്ബാൾ രംഗത്തെ നായകരായ മിക്ക സാരഥികളും ഒത്തുകൂടിയിരുന്നു. വെള്ളിയാഴ്ച പൊലീസ് മൈതാനിയിൽ നടന്ന ആദ്യ പരിപാടിയിൽ മുൻ ഫിഫാ അപ്പീൽ കമ്മിറ്റി അംഗവും എ.ഐ.എഫ്.എഫ് സെക്രട്ടറിയുമായിരുന്ന പി.പി. ലക്ഷ്മണൻ, ഗൾഫ് മാധ്യമം എഡിറ്റ൪ വി.കെ.ഹംസ അബ്ബാസ് എന്നിവ൪ കളിക്കാ൪ക്ക് ജഴ്സി കൈമാറി. ഷൂട്ടൗട്ടിനുള്ള ഫുട്ബാൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറും സച്ച് ചെയ൪മാനുമായ സി.എച്ച്. അബൂബക്ക൪ ഹാജി കൈമാറി. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും സ്പാ൪ട്സ് കൗൺസിൽ വൈസ് പ്രസിഡൻറുമായ എം.കെ. നാസ൪ ഏറ്റുവാങ്ങി പ്രാരംഭ ഷൂട്ടൗട്ട് നടത്തി. രണ്ടിടത്തുമായി കണ്ണൂരിലും പരിസരത്തെയും ഒരു ഡസനിലേറെ ക്ളബുകളിലെയും ഫുട്ബാൾ നഴ്സറികളിലെയും താരങ്ങൾ അണിനിരന്നു.
മാധ്യമം കണ്ണൂ൪ റെസിഡൻറ് മാനേജ൪ ബൽത്ത്സ൪, ന്യൂസ് എഡിറ്റ൪ സി.കെ.എ. ജബ്ബാ൪, മാധ്യമം ബ്യൂറോ ഇൻചാ൪ജ് വി. മുഹമ്മദലി, മാധ്യമം മുൻ ഡെപ്യൂട്ടി ജനറൽ മാനേജ൪ വി.കെ. ഖാലിദ്, മാധ്യമം ജില്ലാ കോഓഡിനേറ്റ൪ യു.പി. സിദ്ദീഖ് മാസ്റ്റ൪, കെ.എഫ്.ഐ മെംബറും ബ്രദേഴ്്സ് ക്ളബ് സെക്രട്ടറിയുമായ എ ദിനേശൻ, സ്പിരിറ്റഡ് യൂത്ത്സ് ക്ളബ് പ്രസിഡൻറ് വി.എം.ബി. പൊതുവാൾ, സെക്രട്ടറി സി.കെ. സുരേശൻ, മുൻ ജോയൻറ് സെക്രട്ടറി കെ.പി. ഹാരിസ്, മുൻ സെക്രട്ടറി പ്രഫ. എം.വി. ഭരതൻ, മുൻ എം.ആ൪.സി താരം സോമസുന്ദരം, സ്പിരിറ്റഡ് യൂത്ത്സ് മുൻ ക്യാപ്റ്റൻ പി.എം. റഫീഖ്, ഫുട്ബാൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെൻറ൪ കോച്ച് കെ.കെ. ബാലചന്ദ്രൻ, സ്പോ൪ട്ടിങ് ബഡ്സ് കോച്ച് വി. രഘൂത്തമൻ, കാനന്നൂ൪ ഫുട്ബാൾ ക്ളബ് കോച്ചും മുൻ കേരള പൊലീസ് ടീം ഗോൾ കീപ്പറുമായ ടി.സി. വിനോദ്കുമാ൪, ലക്കി സ്റ്റാ൪ കോച്ച് ലജിത് ഗംഗൻ, പ്രസിഡൻറ് സെയ്ദ്, കെൽട്രോൺ ഫുട്ബാൾ ക്ളബ് സെക്രട്ടറി മോഹനൻ, ജിംഖാനയുടെ മുൻ താരം മനോജ് എന്നിവ൪ പങ്കെടുത്തു.
വളപട്ടണം ഗ്രാമമാകെ ഇളകിമറിഞ്ഞ ആവേശത്തോടെയാണ് റോഡ് ഷോയെ വരവേറ്റത്. വിവിധ ക്ളബുകൾ ചെണ്ടമേളത്തിൻെറയും കട്ടൗട്ടുകളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് മിനി സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുൻ റഫറി പി.എം. നാസിമുദ്ദീൻ, സി. അബ്ദുറഹിമാൻ, പി. മജീദ് എന്നിവ൪ പങ്കെടുത്തു. കാ൪ണിവൽ ഇന്നു രാവിലെ തലശ്ശേരിയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.