തൃശൂരില്‍ ട്രെയിനിന് തീപിടിച്ചു
text_fieldsതൃശൂ൪: തൃശൂരിൽ ഇന്ധനം കയറ്റിവന്ന ഗുഡ്സ് ട്രെയിനിൽ തീപിടുത്തം. കൊരട്ടിക്ക് അടുത്ത് കറുകുറ്റിയിൽ വെച്ച് എൻജിൻെറ ആക്സിൽ ബോക്സിൽ നിന്ന് തീ ഉയരുകയായിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന ഉപകരണങ്ങളുടെ സഹായത്തോടെ തീ കെടുത്തിയതോടെ വൻ ദുരന്തം വഴിമാറി. എറണാകുളത്ത് നിന്ന് ഷെ൪ണൂ൪ ഭാഗത്തേക്ക് 16000 ലിറ്റ൪ ഇന്ധനം കൊണ്ടുവന്ന ഗുഡ്സിനാണ് തീപിടിച്ചത്. എൻജിൻ ചൂട് പിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. തീപിടുത്തമുണ്ടായ ഗുഡ്സ് കറുകുറ്റിയിൽ പാളത്തിൽ കുടുങ്ങിയതോടെ എറണാകുളത്ത് നിന്ന് ഷെ൪ണൂ൪ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒരു മണിക്കുറോളം വൈകും. തീ ഒഴിവായ ഗുഡ്സ് വണ്ടി ചാലക്കുടിയിലേക്ക് കൊണ്ടുപോകുകയാണ്. ചലക്കുടിയൽ എത്തിയാൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന ഷെ൪ണൂ൪ ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സ൪വീസ് തുടങ്ങാനാവു. ഇൻറ്റ൪സിറ്റി, ജനശതാബ്ദി അടക്കം ട്രെയിനുകളാണ് കുടുങ്ങികിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.