സ്വാശ്രയ മെഡിക്കല്‍ പ്രവേശം: പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: ജൂൺ 20നകം സ൪ക്കാറുമായി കരാ൪ ഒപ്പിടണമെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകളോട് ആവശ്യപ്പെട്ടതായി മന്ത്രി വി.എസ്. ശിവകുമാ൪ നിയമസഭയിൽ അറിയിച്ചു. ഇതുവരെ ഒപ്പുവെക്കാത്ത 12 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകൾ നഷ്ടപ്പെടില്ളെന്നും അവരുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻറുകളുമായി ഒത്തുകളിച്ച് സ്വാശ്രയ മെഡിക്കൽ പ്രവേശം സ൪ക്കാ൪ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ടി.വി. രാജേഷ് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിദ്യാ൪ഥികളെ ചൂഷണംചെയ്യുന്ന കച്ചവട മാനേജ്മെൻറുകൾക്കൊപ്പമാണ് സ൪ക്കാ൪ നിലകൊള്ളുന്നതെന്ന് രാജേഷ് ആരോപിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്ക൪ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ലോക്സഭാ തെരഞ്ഞെടുപ്പിൻെറ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻെറ വാ൪ഷിക പരിശോധന യഥാസമയം നടത്താനും സ്വാശ്രയ മാനേജ്മെൻറുകൾക്ക് പ്രവേശപരീക്ഷ നടത്താനും സാധിച്ചില്ളെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരീക്ഷക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് അവ൪ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനാലാണ് കരാ൪ ഒപ്പിടൽ വൈകുന്നത്. എന്നിരുന്നാലും ഇത് അനിയന്ത്രിതമായി നീട്ടിക്കൊണ്ടുപോകാനാകില്ളെന്ന് സ൪ക്കാ൪ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബ൪ 30വരെ പ്രവേശത്തിന് സമയമുണ്ട്. അതിനകം പ്രശ്നം പരിഹരിക്കും. ജൂൺ 25ന് ആദ്യകൗൺസലിങ് നടക്കും.
സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകളുമായി സ൪ക്കാ൪ മൂന്ന് തവണ ച൪ച്ച നടത്തി. മെറിറ്റ് സീറ്റിൽ 10 ശതമാനം ഫീസ് വ൪ധന അനുവദിക്കാമെന്ന് മാനേജ്മെൻറുകളെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 10,000 രൂപ കൂടി വ൪ധിപ്പിക്കണമെന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ തയാറല്ല. സ്വന്തംനിലയിൽ പ്രവേശപരീക്ഷ നടത്താൻ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾക്ക് സുപ്രീംകോടതി അനുമതി നൽകുന്നില്ളെങ്കിൽ സ൪ക്കാറിൻെറ ലിസ്റ്റിൽനിന്ന് മാത്രം പ്രവേശം നടത്താൻ അവരോട് ആവശ്യപ്പെടും.
യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നശേഷമാണ് കൂടുതൽ വിദ്യാ൪ഥികൾക്ക് മെറിറ്റ് സീറ്റിൽ പഠിക്കാൻ അവസരമുണ്ടായത്. ഇപ്പോൾ സ്വകാര്യസ്വാശ്രയ മെഡിക്കൽ കോളജുകളിൽ 1100 മെറിറ്റ് സീറ്റുകളുണ്ട്. ക്രിസ്ത്യൻ മാനേജ്മെൻറിന് കീഴിലെ സ്വാശ്രയ മെഡിക്കൽ കോളജുകൾ ലക്ഷങ്ങൾ കോഴവാങ്ങി തോന്നുംപടിയാണ് നേരത്തേ പ്രവേശം നടത്തിയിരുന്നത്. യു.ഡി.എഫ് സ൪ക്കാറാണ് അതിന് അറുതിവരുത്തിയത്. കഴിഞ്ഞ വ൪ഷം കരാറിൽ ഒപ്പിടാതെ പ്രവേശം നടത്തിയ രണ്ട് സ്വകാര്യസ്വാശ്രയ മെഡിക്കൽ കോളജുകൾക്കെതിരെ ക൪ശന നടപടി സ്വീകരിച്ചു. ഇതിനെതിരെ അവ൪ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എം.ഇ.എസിന് കീഴിലെ മെഡിക്കൽ കോളജിലെ മുഴുവൻ സീറ്റിലും നേരിട്ട്പ്രവേശം നടത്താനാണ് അവ൪ ഒരുങ്ങുന്നത്. എന്നാൽ, ഇക്കാര്യം അവ൪ സ൪ക്കാറിനെ ഇതുവരെ അറിയിച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു.
സ൪ക്കാറിൻെറ വഴിവിട്ട മാനേജ്മെൻറ് പ്രീണനം മൂലമാണ് മെഡിക്കൽ പ്രവേശം അട്ടിമറിക്കപ്പെട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചു. 12 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ സ൪ക്കാറുമായി കരാ൪ ഒപ്പിടാൻ തയാറാകാത്തതുവഴി 675 മെറിറ്റ് സീറ്റുകൾ ഇത്തവണ നഷ്ടപ്പെടുമെന്നും പ്രവേശപരീക്ഷയിൽ ഉയ൪ന്ന റാങ്ക് നേടിയവ൪ക്ക് മെഡിക്കൽ പഠനത്തിനുള്ള അവസരം ഇതുകാരണം നഷ്ടപ്പെടുമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ടി.വി. രാജേഷ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖല ഒന്നടങ്കം കുളംതോണ്ടുന്ന നടപടിയാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾക്ക് കൊള്ളനടത്താനുള്ള അവസരമാണ് സ൪ക്കാ൪ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.