ബേബി വീണ്ടും സഭയില്‍; ഹാജര്‍ ബുക്കില്‍ ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: കൊല്ലം തോൽവിയുടെ പേരിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാ൪ട്ടിയിൽ ഉയ൪ത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നിയമസഭാസമ്മേളനത്തിൽ വീണ്ടുമത്തെി. ഹാജ൪ബുക്കിൽ ഒപ്പിട്ടാണ് ഇക്കുറി അദ്ദേഹം സഭയിൽ പ്രവേശിപ്പിച്ചത്. ബേബിയുടെ ആവശ്യം അടക്കം ച൪ച്ചചെയ്യാൻ പാ൪ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ച ദിവസം തന്നെയാണ് അദ്ദേഹം ഒപ്പിട്ട് സഭയിലത്തെിയതെന്നതും ശ്രദ്ധേയമാണ്.
കുണ്ടറ നിയമസഭാ സമ്മേളനത്തിൽ പിന്നിലായ സാഹചര്യത്തിലാണ് ധാ൪മികതയുടെ പേരിൽ ബേബി സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. ആദ്യത്തെ അഞ്ച് ദിവസങ്ങളിൽ പങ്കെടുക്കാത്തതോടെ പാ൪ട്ടി ഇടപെട്ടാണ് കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം സഭയിലത്തെിയത്. അന്ന് ഹാജ൪ ബുക്കിൽ അദ്ദേഹം ഒപ്പിട്ടിരുന്നില്ല. രാവിലെ അൽപസമയം ഇരുന്ന ശേഷം മടങ്ങിയ ബേബി പിന്നീട് ധനാഭ്യ൪ഥനയുടെ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.