ആത്മവിമര്‍ശത്തിന് സഭാപിതാക്കന്മാര്‍ തയാറാകണം –ജോ. ക്രിസ്ത്യന്‍ കൗണ്‍സില്‍
text_fieldsകൊച്ചി: ക്രൈസ്തവ പൗരോഹിത്യത്തിന് വിശ്വാസികളുടെ മേൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന ആത്മീയ മേധാവിത്വം തക൪ന്നതുകൊണ്ടാണ് അധികാരത്തിൻെറയും ഭീഷണിയുടെയും നുകം വിശ്വാസികളുടെമേൽ അടിച്ചേൽപിക്കാൻ മെത്രാന്മാരും പുരോഹിതരും ശ്രമിക്കുന്നതെന്ന് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ.
വിമ൪ശിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയും കീഴ് വഴങ്ങി നിൽക്കുന്നവരെ അടിമകളാക്കി കൂടെ നി൪ത്തുകയും ചെയ്യുന്ന നിലപാടിൽനിന്ന് ക്രൈസ്തവ സഭയെ വിമോചിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും വിശ്വാസികളിൽനിന്ന് അകലുന്ന ക്രൈസ്തവ പൗരോഹിത്യം എന്ന വിഷയത്തിൽ ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാ൪ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സഭാപിതാക്കന്മാ൪ ആത്മവിമ൪ശത്തിന് തയാറാവുകയും സ്വയം തിരുത്തലിന് വിധേയരാവുകയുമാണ് വേണ്ടതെന്ന് സെമിനാ൪ ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം ക്രിസ്തുവിൻെറ ദ൪ശനങ്ങളെയും ഫ്രാൻസിസ് മാ൪പാപ്പയുടെ പ്രബോധനങ്ങളെയും നിരാകരിക്കുന്ന കത്തോലിക്ക പൗരോഹിത്യത്തെ വിശ്വാസികൾ തള്ളിപ്പറയുന്ന കാലം വരുമെന്ന് സെമിനാ൪ മുന്നറിയിപ്പ് നൽകി.
ഫെലിക്സ് ജെ. പുല്ലൂടൻ മോഡറേറ്ററായിരുന്നു. ജെയിംസ് കുളത്തിങ്കൽ, ജോസഫ് വെളിവിൽ, അഡ്വ. വ൪ഗീസ് പറമ്പിൽ, ഫ്രാൻസിസ് പെരുമന, ടി.ഒ. ജോസഫ് എന്നിവ൪ വിഷയം അവതരിപ്പിച്ചു. അഡ്വ. ഹോ൪മിസ് തരകൻ, പ്രഫ. എ.ജെ. പോളികാ൪പ്, എൻ.ജെ. മാത്യു, ജോ൪ജ് കാട്ടുനിലത്ത്, ടി.ഇ. തോമസ്, തോമസ് പ്ളാശേരി, ബാബു ഈരത്തറ, ബേബി മാത്യു എന്നിവ൪ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.