വാര്‍ഡ് വിഭജനത്തിന്‍െറ പേരില്‍ ഭരണമുന്നണിയില്‍ നിഴല്‍യുദ്ധം
text_fieldsതിരുവനന്തപുരം: തദ്ദേശഭരണ വാ൪ഡുകളുടെ വിഭജനത്തെച്ചൊല്ലി ഭരണമുന്നണിയിൽ കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ നിഴൽയുദ്ധം. അടുത്തവ൪ഷം നടക്കേണ്ട തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി വാ൪ഡുകൾ വിഭജിക്കണമെന്ന ലീഗ് നിലപാടിനോടുള്ള കോൺഗ്രസിൻെറ എതി൪പ്പാണ് പുതിയ ത൪ക്കത്തിന് വഴിതുറന്നത്. ഒൗദ്യോഗിക തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ളെങ്കിലും ഇക്കാര്യത്തിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ സി.പി.എമ്മിനും കോൺഗ്രസ് നിലപാടിനോടാണ് ഏറക്കുറെ യോജിപ്പ് എന്നതാണ് രസകരം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടതുപക്ഷം അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. കഴിഞ്ഞ ഇടതുസ൪ക്കാറിൻെറ കാലത്ത്, എൽ.ഡി.എഫിൻെറ താൽപര്യംകൂടി പരിഗണിച്ചുള്ള വാ൪ഡ് വിഭജനം നടത്തിയശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെയും നിയന്ത്രണം യു.ഡി.എഫ് സ്വന്തമാക്കി. സംസ്ഥാനത്തെ ആയിരത്തോളംവരുന്ന ഗ്രാമപഞ്ചായത്തുകളിൽ 580 എണ്ണം യു.ഡി.എഫ് നിയന്ത്രണത്തിലാണ്. ഇതിൽ 438ഉം കോൺഗ്രസിൻെറ കൈവശമാണ്.
നിലവിലുള്ള തദ്ദേശസ്വയംഭരണ സമിതികളുടെ കാലാവധി അടുത്തവ൪ഷം അവസാനിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ഒരുവ൪ഷത്തിലേറെ ശേഷിക്കുന്നുണ്ടെങ്കിലും മുഖ്യകക്ഷികൾ ഇപ്പോൾതന്നെ ഒരുക്കം ആരംഭിച്ചു. ഇരുമുന്നണിയും ബി.ജെ.പിയും വരാൻപോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ നി൪ണായകമായി കാണുന്നു. പ്രാദേശിക ഭരണസംവിധാനങ്ങളുടെ നിയന്ത്രണം രാഷ്ട്രീയ വള൪ച്ചക്ക് അവസരം ഒരുക്കുമെന്നതാണ് മുന്നണികളെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
വരാൻ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ചില മാറ്റങ്ങൾ നടപ്പാക്കണമെന്ന് ഇതുസംബന്ധിച്ച് പഠിച്ച യു.ഡി.എഫ് ഉപസമിതി മുന്നണി നേതൃത്വത്തോട് ശിപാ൪ശ ചെയ്തിട്ടുണ്ട്. മലപ്പുറത്ത് പുതിയ കോ൪പറേഷന് പുറമെ നാൽപതോളം പുതിയ മുനിസിപ്പാലിറ്റികളും വിസ്തൃതിയേറിയ പഞ്ചായത്തുകൾ വിഭജിച്ച് പുതിയവയും രൂപവത്കരിക്കണമെന്നാണ് ശിപാ൪ശ.
പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായി ഉയ൪ത്തുന്നതിനൊപ്പം നിലവിലുള്ള ചില മുനിസിപ്പാലിറ്റികൾ വിഭജിച്ചും മറ്റ് ചിലത് കൂട്ടിച്ചേ൪ത്തും പുതിയവ രൂപവത്കരിക്കണമെന്നാണ് ശിപാ൪ശ ചെയ്തിട്ടുള്ളത്. എന്നാൽ, പഞ്ചായത്ത് വാ൪ഡുകളുടെ വിഭജനം സംബന്ധിച്ച് ഉപസമിതി ഒരു നി൪ദേശവും മുന്നോട്ടുവെച്ചിട്ടില്ല. ഇതുൾപ്പെടെ പഠിക്കാൻ പഞ്ചായത്ത് ഡയറക്ട൪ കൺവീനറായി ഡീലിമിറ്റേഷൻ കമ്മിറ്റിക്ക് തദ്ദേശഭരണവകുപ്പ് രൂപം നൽകിയിട്ടുണ്ട്.
ഇത്തവണ വാ൪ഡ് വിഭജനം ആവശ്യമില്ളെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കെ.പി.സി.സി നി൪വാഹക സമിതി യോഗത്തിലും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലും ഈ വികാരമാണ് പൊതുവെ ഉയ൪ന്നത്. വാ൪ഡ് വിഭജനത്തിന് കൂട്ടുനിന്നാൽ മുസ്ലിംലീഗ് നേതൃത്വം തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ തയാറാകില്ളെന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. പ്രത്യേകിച്ചും മലബാ൪ മേഖലയിൽ ആധിപത്യം നേടാൻ ലീഗ് നേതൃത്വം ശ്രമിക്കുമ്പോൾ കോൺഗ്രസിന് രാഷ്ട്രീയമായി ക്ഷീണം ഉണ്ടാക്കുമെന്നാണ് ഭയം. മലബാ൪ മേഖലയിലെ രാഷ്ട്രീയ മേധാവിത്വം ആ൪ക്കാണെന്നതിൻെറ പേരിൽ കോൺഗ്രസും ലീഗും തമ്മിൽ ഇപ്പോൾപോലും ത൪ക്കങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മലബാറിൽ ലീഗിനെക്കാളും നേട്ടം ഉണ്ടാക്കിയത് കോൺഗ്രസാണ്. വാ൪ഡ് വിഭജനത്തിന് അനുവദിച്ചാൽ ലീഗ് നേതൃത്വം തങ്ങളുടെ നി൪ദേശങ്ങൾ മാനിക്കാതെ ഇപ്പോൾ തങ്ങൾക്കുള്ള മേൽക്കൈ തക൪ക്കാനും നിലമെച്ചപ്പെടുത്താനും ശ്രമിക്കുമെന്നാണ് കോൺഗ്രസിൻെറ ഭയം. ആവശ്യമെങ്കിൽ സി.പി.എമ്മുമായി ഒത്തുകളിക്കാൻപോലും ലീഗ് തയാറാകുമെന്ന സംശയവും കോൺഗ്രസിലുണ്ട്. കഴിഞ്ഞ കെ.പി.സി.സി നി൪വാഹക സമിതി യോഗത്തിൽ ചില നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വാ൪ഡ ്വിഭജനം അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് മുസ്ലിം ലീഗിന്. ഇതുമായി ബന്ധപ്പെട്ട യു.ഡി.എഫ് ഉപസമിതി യോഗത്തിൽ അവ൪ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ സി.പി.എം ഇതേവരെ ഒൗദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല. എന്നാൽ, വാ൪ഡ് വിഭജനം ആവശ്യമില്ളെന്ന അഭിപ്രായം ചില നേതാക്കളിൽനിന്ന് നിയമസഭയിൽ ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചിലപ്രത്യേക സാഹചര്യങ്ങൾ മൂലമാണെന്നും വാ൪ഡുകൾ നിലവിലെ രീതിയിൽത്തന്നെ നിലനിൽക്കുന്നതാണ് ഗുണകരമെന്നുമാണ് അവരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.