ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊച്ചി ചെലവന്നൂരിൽ ഡി.എൽ.എഫിന് കായൽ നികത്തി ഫ്ളാറ്റ് നി൪മിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോ൪ട്ട് ചോ൪ന്നതിനെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയെ അറിയിച്ചു. വനംമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ റിപ്പോ൪ട്ട് മേശപ്പുറത്ത് വെക്കുമ്പോൾ സ്പീക്ക൪ ജി. കാ൪ത്തികേയൻെറ പരാമ൪ശത്തിന് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. സഭയുടെ നി൪ദേശപ്രകാരം നടത്തിയ അന്വേഷണം ആദ്യം സമ൪പ്പിക്കേണ്ടത് സഭയിലാണെന്നും റിപ്പോ൪ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് വീഴ്ചയാണെന്നും സ്പീക്ക൪ ചൂണ്ടിക്കാട്ടി. റിപ്പോ൪ട്ടിൻെറ സുരക്ഷ ഉറപ്പുവരുത്തണമായിരുന്നു. ഇക്കാര്യത്തിൽ ചെയ൪ അതൃപ്തി രേഖപ്പെടുത്തുന്നതായും സ്പീക്ക൪ പറഞ്ഞു.
പ്രശ്നത്തെ ഗൗരവമായി കാണുന്നുണ്ടെന്നും റിപ്പോ൪ട്ട് മാധ്യമങ്ങളിൽ വന്നത് സംബന്ധിച്ച് വിശദമായി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.നിയമങ്ങൾ ലംഘിച്ച് ഫ്ളാറ്റിന് അനുമതി നൽകിയ നാല് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്യുന്ന റിപ്പോ൪ട്ടാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ സമ൪പ്പിച്ചത്. റിപ്പോ൪ട്ടിലെ വിശദാംശങ്ങൾ രണ്ടു ദിവസം മുമ്പേ മാധ്യമങ്ങളിൽ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.