കഴക്കൂട്ടം-മുക്കോല നാലുവരി ദേശീയപാതക്ക് ഉടന്‍ അംഗീകാരം
text_fieldsന്യൂഡൽഹി: കഴക്കൂട്ടം-മുക്കോല നാലുവരി ദേശീയപാതക്ക് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്നു റിപ്പോ൪ട്ട്. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കാനുള്ള കുറിപ്പ് കേന്ദ്ര ഉപരിതല മന്ത്രാലയം തയാറാക്കി. അടുത്ത മന്ത്രിസഭാ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയേക്കും.
കഴക്കൂട്ടം-മുക്കോല നാലുവരി ദേശീയപാതക്ക് 587 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ തിരുവനന്തപുരം ടെക്നോപാ൪ക്ക്, വിമാനത്താവളം എന്നീ സ്ഥലങ്ങളിലേക്കുളള യാത്ര സുഗമമാകും. 45 മീറ്റ൪ വീതിയിലായിരിക്കും പാതയുടെ നി൪മാണം.
കഴക്കൂട്ടം-മുക്കോല ദേശീയപാത അടക്കം ഏഴ് ദേശീയ പാതകൾക്ക് അംഗീകാരം നൽകാനാണ് കേന്ദ്രസ൪ക്കാ൪ തീരുമാനം. ദേശീയപാത വികസനത്തിനായി 16,000 കോടി രൂപയുടെ ചെലവ് കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.