സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അഫിലിയേഷനില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: അംഗീകാരം ലഭിച്ച സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ സ൪ക്കാറുമായി ധാരണയുണ്ടാക്കുന്നില്ളെങ്കിൽ അവ൪ക്ക് അഫിലിയേഷൻ നൽകില്ളെന്ന് ആരോഗ്യസ൪വകലാശാല തത്ത്വത്തിൽ തീരുമാനിച്ചതായി മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് പഠനവുമായി ബന്ധപ്പെട്ട് സ൪ക്കാ൪ പല സൗകര്യങ്ങളും നൽകുന്നുണ്ട്. കരാറിൽ ഏ൪പ്പെടാത്ത കോളജുകൾക്ക് ഇത് തുട൪ന്ന് നൽകുന്നത് പുന$പരിശോധിക്കും. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കൊല്ലം സംസ്ഥാനത്ത് സ൪ക്കാ൪ മേഖലയിൽ 1250 എം.ബി.ബി.എസ് സീറ്റുകൾ ലഭ്യമാണ്. കരാ൪ ഒപ്പിട്ട സ്വാശ്രയ സ്ഥാപനങ്ങളുടേതും ഉൾപ്പെടുത്തിയാൽ 1975 ആകുമെന്നും മന്ത്രി പറഞ്ഞു.
സ്വശ്രയ മാനേജ്മെൻറുകളിലെ ഫീസ് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയ൪ത്തി. ഇത് സഭയിൽ പ്രഖ്യാപിക്കണമെന്ന് അവ൪ ആവശ്യപ്പെട്ടു. സഭയിൽ പിന്നീട് വിശദാംശങ്ങൾ നൽകാൻ ആരോഗ്യമന്ത്രിക്ക് സ്പീക്ക൪ നി൪ദേശം നൽകിയതോടെയാണ് ബഹളം അവസാനിച്ചത്. അഡ്മിഷൻ നടത്തുന്നതിന് 50 ശതമാനം സീറ്റുകൾ സ൪ക്കാറിന് മെറിറ്റ് അടിസ്ഥാനത്തിൽ തരാമെന്ന് മാനേജ്മെൻറുകൾ ച൪ച്ചയിൽ സമ്മതിച്ചെന്ന് മന്ത്രി പറഞ്ഞു.
മാനേജ്മെൻറിൻെറ 50 ശതമാനം സീറ്റിൽ എപ്രകാരം പ്രവേശം നടത്തണമെന്നതായിരുന്നു അവരുടെ പ്രശ്നം. ക്രിസ്ത്യൻ മാനേജ്മെൻറ് ഉൾപ്പെടെ ഇപ്പോൾ 19 സ്വാശ്രയ മെഡിക്കൽ കോളജുകളാണുള്ളത്. ഇതിൽ കരുണ മെഡിക്കൽ കോളജും സ൪ക്കാറുമായി കേസ് നിലനിൽക്കുന്നു. കണ്ണൂ൪, ഗോകുലം, മലബാ൪ മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിലിൻെറ തുട൪അംഗീകാരം ഇതുവരെ ലഭിച്ചിച്ചില്ല. എം.ഇ.എസിന് ന്യൂനപക്ഷപദവിയുള്ളതിനാൽ സ്വയം അഡ്മിഷൻ നടത്തുമെന്ന് അവ൪ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കി 14 കോളജുകളുമായാണ് കരാറിൽ ഏ൪പ്പെടേണ്ടത്. അതിൽ 12 കോളജുകൾ കരാ൪ ഒപ്പിട്ടു. കെ.എം.സി.ടി, ട്രാവൻകൂ൪ മെഡിസിറ്റി എന്നിവ ഉടൻ കരാറിൽ ഏ൪പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗോകുലം, മലബാ൪ മെഡിക്കൽ കോളജുകൾ അംഗീകാരം ലഭിച്ചാലുടൻ കരാ൪ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡെൻറൽ കോളജുകളും സ൪ക്കാറുമായി കരാ൪ ഒപ്പിടുന്നതിന് നടപടി ആരംഭിച്ചു. സ്വാശ്രയ ആയു൪വേദ മെഡിക്കൽ കോളജുകളും സ൪ക്കാറുമായി ധാരണയിലായെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.