ജയിലിലെ ഫേസ്ബുക്: കുഞ്ഞനന്തനും രാമചന്ദ്രനും ഹാജരാകണം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയവെ ജയിലിൽ മൊബൈൽ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചെന്ന കേസിൽ സി.പി.എം നേതാക്കളടക്കമുള്ള പ്രതികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി പ്രൊഡക്ഷൻ വാറൻറയച്ചു. ഫേസ്ബുക് കേസിൽ ഈയിടെ പ്രതിചേ൪ക്കപ്പെട്ട കെ.സി. രാമചന്ദ്രൻ, പി.കെ. കുഞ്ഞനന്തൻ, സിജിത്ത്, എം.സി. അനൂപ് എന്നിവരെ ഹാജരാക്കാനായി മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടിറ്റി ജോ൪ജാണ് നി൪ദേശം നൽകിയത്. അസി. പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ടി.വി. അഷ്റഫിൻെറ അപേക്ഷ പരിഗണിച്ചാണിത്. ജൂലൈ 22ന് കേസ് വീണ്ടും പരിഗണിക്കും. ടി.പി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രതികൾ ജയിലിലാണ്. നേരത്തേ കേസിൽ പ്രതി ചേ൪ക്കപ്പെട്ട കെ.കെ. മുഹമ്മദ് ഷാഫി, കി൪മാണി മനോജ്, ടി.കെ. രജീഷ്, കൊടിസുനി, കെ. ഷിനോജ് എന്നിവരെ വ്യാഴാഴ്ച ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി അനുവദിച്ചു. പൊലീസ് സാന്നിധ്യത്തിലാകണം കൂടിക്കാഴ്ചയെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ച് കോടതിവളപ്പിൽ പൊലീസ് നിരീക്ഷണത്തോടെയായിരുന്നു കൂടിക്കാഴ്ച.
കേസ് വീണ്ടും ജൂലൈ 31ലേക്ക് മാറ്റി. പ്രതികളിലൊരാളായ രജിത്ത് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.