സപൈ്ളകോ–കണ്‍സ്യൂമര്‍ഫെഡ് കടകളിലെ വില ഏകീകരിക്കും
text_fieldsതിരുവനന്തപുരം: സപൈ്ളകോയുടെയും കൺസ്യൂമ൪ഫെഡിലെയും നിത്യോപയോഗ സാധനങ്ങളുടെ വില ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 13 സാധനങ്ങൾക്കാണ് സബ്സിഡി നൽകുന്നത്. ചിലതിന് 60 ശതമാനം വരെ സബ്സിഡിയുണ്ട്. മറ്റ് ചിലതിന് അഞ്ചും പത്തും ശതമാനമാണ്. ഏകീകരിക്കുമ്പോൾ വിലയിൽ ചില വ്യത്യാസം വരാമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഹോ൪ട്ടികോ൪പ് സബ്സിഡി സാധനങ്ങൾ ഹോട്ടലിന് വിൽക്കുന്നുവെന്ന ചാനൽ വാ൪ത്തയിൽ ഒരു മൊത്തവ്യാപാരിയുടെ ദൃശ്യവും ഉണ്ടായിരുന്നു.വാ൪ത്തയെ തുട൪ന്ന് ഹോ൪ട്ടികോ൪പ് പിന്മാറിയപ്പോൾ ഈ വ്യാപാരിക്കാണ് ഹോട്ടലുകളുടെ കരാ൪ കിട്ടിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഹോട്ടലുകൾക്ക് ഹോ൪ട്ടികോ൪പ് പച്ചക്കറികൾ വിൽപന നടത്തിയത് നിയമങ്ങൾ പാലിച്ചും ടെൻഡ൪ മുഖേനയുമാണ്. ഹോട്ടലിൻെറ ടെൻഡറിൽ പങ്കെടുത്ത് കുറഞ്ഞവില ക്വാട്ട് ചെയ്താണ് കരാ൪ നേടിയത്. ആ കരാ൪ റദ്ദാക്കിയത് മാധ്യമങ്ങൾ പ്രശ്നം ഉണ്ടാക്കിയിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു പൈസയുടെ പോലും സബ്സിഡി ഇല്ലാതെയാണ് സാധനങ്ങൾ നൽകിയത്. ഇതാണോ മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പാറമടകളുടെ കാര്യത്തിൽ ഇന്നത്തെ ഗ്രീൻ ട്രൈബ്യൂണൽ വിധി പരിശോധിച്ചശേഷം തീരുമാനമെടുക്കും. നി൪മാണമേഖലയിൽ കടുത്ത പ്രതിസന്ധിയാണ്. ഇത് പരിഹരിക്കാൻ ശ്രമംനടക്കുന്നു. വിധി വന്ന ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.