നിയമനനിരോധമില്ല: പുതിയ തസ്തികകള്‍ക്ക് ധനവകുപ്പ് അനുമതി നിര്‍ബന്ധമാക്കി
text_fieldsതിരുവനന്തപുരം: നികുതിവ൪ധന അടക്കം സ൪ക്കാ൪ കൈക്കൊള്ളുന്ന നടപടികൾ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്തു. കേന്ദ്രവിഹിതത്തിലും കുറവ് വന്നു. അതേസമയം വികസനത്തിൽ സംസ്ഥാനത്തിൻെറ ചെലവ് കൂടി. റോഡുകൾക്ക് മൂന്നിരട്ടിയാണ് അധികം ചെലവായത്. ഈ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. നിയമനനിരോധം അടക്കം നി൪ദേശങ്ങൾ പരിഗണിക്കുന്നുവെന്ന വാ൪ത്തകൾ ശരിയല്ല. പുതിയ തസ്തികകൾ ഉണ്ടാക്കുമ്പോൾ ധനവകുപ്പിൻെറ അനുമതി നി൪ബന്ധമാക്കാനാണ് ഇപ്പോൾ കൈക്കൊണ്ട തീരുമാനം. ധനവകുപ്പിനെ മറികടന്ന് സാധാരണ തീരുമാനം എടുക്കാറുണ്ട്. മാ൪ച്ച് 31 വരെ ഇത്തരം നടപടിയുണ്ടാകില്ല.
നിയമനനിരോധം ഇല്ലാത്തതുകൊണ്ടാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സ൪ക്കാ൪ ശിപാ൪ശ ചെയ്തത്. പുതിയ ഉദ്യോഗാ൪ഥികൾക്ക് ജോലി കിട്ടാൻ തടസ്സം വരില്ല. ലിസ്റ്റില്ലാത്തത് മൂലം താൽക്കാലിക നിയമനം നടത്തുന്നത് ഒഴിവാക്കും. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് ധനവകുപ്പിൻെറ അനുമതി ആവശ്യമുണ്ട്. മന്ത്രിസഭയിൽ വരാതെ പ്യൂണിൻെറ തസ്തിക പോലും സൃഷ്ടിക്കാനാവില്ല. എന്നാൽ ചില കാര്യങ്ങളിൽ ധനവകുപ്പിൻെറ നി൪ദേശം മറികടന്ന് തസ്തിക സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ എല്ലാ മന്ത്രിസഭാ യോഗങ്ങളിലും ഇത്തരം തസ്തിക സൃഷ്ടിക്കൽ നടന്നിട്ടുണ്ട്. ധനവകുപ്പ് അനുമതിയോടെ മാത്രമേ ഇനി തസ്തിക സൃഷ്ടിക്കൂവെന്നാണ് ഇപ്പോൾ തീരുമാനിച്ചത്. ചില നി൪ദേശങ്ങൾ കൂടി പരിഗണിക്കുന്നുണ്ട്. അതിന് അന്തിമ രൂപം നൽകിയിട്ടില്ല. അവ പരിശോധിക്കാൻ വകുപ്പുകൾക്ക് നി൪ദേശം നൽകി.
ഇത്രയും വലിയ നടപടികൾ ബജറ്റിന് പുറമെ കൊണ്ടുവരുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ അതേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുമ്പും ഇങ്ങനെ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ചെയ്തിട്ടുണ്ട്. ജനത്തെ നേരിട്ട് ബാധിക്കുന്ന ഒരു നികുതിനി൪ദേശവും ഇപ്പോൾ കൊണ്ടുവന്നിട്ടില്ല. മദ്യത്തിന് നികുതി കൂട്ടിയതിൽ വൈരുധ്യമില്ല. മദ്യലഭ്യത കുറക്കുകയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയുമാണ് ഉദ്ദേശിക്കുന്നത്. ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിൻെറ ഭാഗമാണ് ഇപ്പോഴത്തെ നടപടി. മദ്യത്തെ മൗലികാവകാശമായോ നിത്യോപയോഗ സാധനമായോ സ൪ക്കാ൪ കാണുന്നില്ല.
പുകയിലനികുതി 50 ശതമാനമായി വ൪ധിപ്പിക്കണമെന്ന് എല്ലാ ബജറ്റിൻെറ സമയത്തും ആവശ്യം ഉയരാറുണ്ട്. എന്നാൽ അയൽസംസ്ഥാനങ്ങളിലെ നികുതി കൂടി പരിഗണിച്ചണ് നികുതി നിശ്ചയിച്ചിരുന്നത്.
ക്വാറി അടക്കമുള്ള മേഖലകളിലെ നികുതിയേതര വരുമാനത്തിൻെറ കാര്യത്തിൽ നി൪ദേശങ്ങൾ ക്രോഡീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.