മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം നിയമവിരുദ്ധ ഉത്തരവിനുള്ള അധികാരമല്ല –ഹൈകോടതി
text_fieldsകെ.ടി.ഡി.എഫ്.സി വായ്പ തിരിച്ചുപിടിക്കൽ നടപടികൾക്ക് സ൪ക്കാ൪ തുരങ്കംവെച്ചതിനെ വിമ൪ശിച്ചാണ് ഹൈകോടതി പരാമ൪ശം
കൊച്ചി: നിയമവിരുദ്ധ ഉത്തരവിടാനുള്ള അധികാരമായി മേലുദ്യോഗസ്ഥരുടെ സമ്മ൪ദത്തെ കീഴുദ്യോഗസ്ഥ൪ കാണരുതെന്ന് ഹൈകോടതി. ഉത്തരവിടുംമുമ്പ് അതിനുള്ള അധികാരം തനിക്കുണ്ടോയെന്ന് ഉദ്യോഗസ്ഥൻ സ്വമേധയാ വിലയിരുത്തണം. മേലുദ്യോഗസ്ഥരുടെ നി൪ദേശം നിയമപരമായി നിലനിൽക്കുന്ന വ്യവസ്ഥക്ക് പകരമാകില്ളെന്നും കോടതി വ്യക്തമാക്കി.
കേരള ട്രാൻസ്പോ൪ട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോ൪പറേഷനിൽ(കെ.ടി.ഡി.എഫ്.സി) നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതിരുന്നതിനത്തെുട൪ന്ന് ആരംഭിച്ച തിരിച്ചുപിടിക്കൽ നടപടികൾക്ക് സ൪ക്കാ൪ തുരങ്കംവെച്ചതിനെ വിമ൪ശിച്ചാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻെറ പരാമ൪ശം.
കെ.ടി.ഡി.എഫ്.സിയിൽ നിന്നുള്ള വായ്പാ തുക തിരിച്ചുപിടിക്കാനുള്ള നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം പൂജപ്പുരയിലെ സ്പൈസ്വാലി കോണ്ടിമെൻസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്ഥാപനം ജപ്തി ചെയ്യാനുള്ള നടപടികൾ തുടരാമെന്നും ഹരജിക്കാരൻ 25000 രൂപ പിഴയൊടുക്കണമെന്നും വിധിച്ച് കോടതി ഹരജി തീ൪പ്പാക്കി.
പല വിവരങ്ങളും മറച്ചുവെച്ച് കോടതിയെ സമീപിച്ചതിനാണ് പിഴ വിധിച്ചത്. 1.33 ഹെക്ട൪ ഈട് നൽകി 2.40 കോടിയാണ് സ്ഥാപനത്തിൻെറ എം.ഡി സി.ആ൪. സുരേഷ് കെ.ടി.ഡി.എഫ്.സിയിൽ നിന്ന് വായ്പയെടുത്തത്. ഈ കേസിൽ അന്യായമായ വിട്ടുവീഴ്ച നടപടികളാണ് സ൪ക്കാറിൻെറ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.