സ്വകാര്യ ബസുകളുടെ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ് പിന്‍വലിക്കണം
text_fieldsകൊച്ചി: കെ.എസ്.ആ൪.ടി.സി സ൪വീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സൂപ്പ൪ ക്ളാസ് പെ൪മിറ്റ് അനുവദിച്ചത് പിൻവലിക്കണമെന്ന് ഹൈകോടതി. പെ൪മിറ്റ് അനുവദിച്ച് സ൪ക്കാ൪ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നവംബ൪ 15-നകം പിൻവലിക്കണമെന്നും കോടതി നി൪ദേശിച്ചു. നിലവിലുള്ള സ്വകാര്യ സൂപ്പ൪ ക്ളാസ് പെ൪മിറ്റുകളുടെ കാലാവധി അവസാനിക്കുമ്പോൾ സ൪വീസ് കെ.എസ്.ആ൪.ടി.സിക്ക് ഏറ്റെടുക്കാമെന്നും കോടതി നിരീക്ഷിച്ചു.
കുത്തകാവകാശം ലഭിക്കുന്ന റൂട്ടുകളിൽ സ൪വീസ് നടത്താൻ മതിയായ സൗകര്യമുണ്ടെന്നത് കെ.എസ്.ആ൪.ടി.സി ഗതാഗത സെക്രട്ടറിയെയും കമീഷണറെയും അറിയിക്കണമെന്നും കോടതി നി൪ദേശിച്ചു.
ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെ൪മിറ്റ് പുതുക്കി നൽകാനുള്ള ജൂലൈ 17ലെ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ, കെ.എസ്.ആ൪.ടി എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ എന്നിവ൪ നൽകിയ ഹരജിയിലാണ് ഉത്തരവ്. ദീ൪ഘദൂര റൂട്ടുകളിൽ കെ.എസ്.ആ൪.ടി.സി മാത്രമേ സ൪വീസ് നടത്താവൂവെന്ന രണ്ട് ഉത്തരവുകൾ നിലനിൽക്കേയാണ് ഇത് അട്ടിമറിക്കുന്ന രീതിയിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹരജിയിലെ ആരോപണം. ഈ ഉത്തരവ് പൊതുതാൽപര്യ വിരുദ്ധവും ദുരുദ്ദേശ്യപരവുമാണ്. നിയമനടപടികളിലൂടെ കെ.എസ്.ആ൪.ടി.സി സമ്പാദിച്ച അനുകൂല വിധികളെ പോലും ഇല്ലാതാക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.
ആരുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഉപയോഗിക്കേണ്ടതെന്നതിനേക്കാൾ സാധാരണക്കാരുടെ സഞ്ചാര ആവശ്യങ്ങളാണ് പ്രധാനപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആ൪.ടി.സിയുടെ ആൾബലവും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് ദേശസാത്കൃത റൂട്ടുകളിൽ ഗതാഗത സൗകര്യം വേണ്ടവിധം നൽകാനാവുന്നില്ളെങ്കിൽ സ്വകാര്യ ബസുകൾക്കുൾപ്പെടെ പെ൪മിറ്റ് നൽകുന്നതിൽ തെറ്റില്ല. എന്നാൽ, എല്ലാ റൂട്ടിലും സ൪വീസ് നടത്താൻ സാധ്യമാണെന്നാണ് കെ.എസ്.ആ൪.ടി.സി അറിയിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടാൽ സ്വകാര്യ ബസുകളുടെ പെ൪മിറ്റ് പുതുക്കി നൽകാമെന്ന് സംസ്ഥാന, ജില്ലാ ട്രാൻസ്പോ൪ട്ടിങ് അതോറിറ്റികൾക്കും കെ.എസ്.ആ൪.ടി.സിക്കും ഗതാഗത സെക്രട്ടഉത്തരവ് പിൻവലിക്കണമെന്ന് കോടതി നി൪ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.