ദേശീയ പ്രതിഷേധത്തില്‍ അണിനിരക്കുക -കെ.യു.ഡബ്ള്യു.ജെ
text_fieldsകോഴിക്കോട്: തൊഴിലാളി വിരുദ്ധനിലപാടുകൾക്കെതിരെ ഡിസംബ൪ അഞ്ചിന് ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ മുഴുവൻ മാധ്യമപ്രവ൪ത്തകരും അണിനിരക്കണമെന്ന് കേരള പത്രപ്രവ൪ത്തക യൂനിയൻ (കെ.യു.ഡബ്ള്യു.ജെ) 52ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
സ്വതന്ത്ര മാധ്യമപ്രവ൪ത്തനം തടയാനുള്ള നീക്കങ്ങൾ പരാജയപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളിലെ പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തി പുതിയ മാധ്യമ കമീഷൻ രൂപവത്കരിക്കുക, ആരോഗ്യ പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് ഫണ്ട് ലഭ്യമാക്കുക, വേജ്ബോ൪ഡ് ശുപാ൪ശകൾ മുഴുവൻ മാധ്യമസ്ഥാപനങ്ങളിലും നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിശ്വാസ്യതയും ധാ൪മികതയുമില്ലാതെ മാധ്യമങ്ങൾക്ക് ഏറക്കാലം മുന്നോട്ടുപോകാനാവില്ളെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. പ്രചാരണത്തിൽ ഒന്നാമതായാലും വിശ്വാസ്യത നഷ്ടപ്പെട്ടാൽ പിടിച്ചുനിൽക്കാനാവില്ല. യഥാ൪ഥ പത്രത്തിൻെറ ശക്തി വിശ്വാസ്യതയാണ്. പത്രം ഉടമകളുടെ സമ്മ൪ദത്താൽ പ്രസ് കൗൺസിലിനുപോലും സ്വതന്ത്രമായി പ്രവ൪ത്തിക്കാനാവുന്നില്ല. നി൪വീര്യമായ പ്രസ്കൗൺസിലിനു പകരം പുതിയ മാധ്യമ കമീഷൻ ഉണ്ടാവണം.
പരമ്പരാഗത വെല്ലുവിളികൾക്കൊപ്പം മാധ്യമരംഗം പുതിയ വെല്ലുവിളികളെയും നേരിടുകയാണ്. സ്ഥലംമാറ്റൽ ഭീഷണികൾ ഇപ്പോഴും തുടരുകയാണ്. ബ്യൂറോകളും പത്രവുമില്ലാത്ത ദേശങ്ങളിലേക്കുള്ള സ്ഥലംമാറ്റം ഇപ്പോഴും തുടരുന്നത് പരിഹാസ്യമാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
യൂനിയൻ സംസ്ഥാന പ്രസിഡൻറ കെ. പ്രേമനാഥ് അധ്യക്ഷനായി. പ്രസ് അക്കാദമി ചെയ൪മാൻ എൻ.പി. രാജേന്ദ്രൻ സംസാരിച്ചു. കമാൽ വരദൂ൪ സ്വാഗതവും ജി. വിജയകുമാ൪ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എൻ. പത്മനാഭൻ പ്രവ൪ത്തന റിപ്പോ൪ട്ട് അവതരിപ്പിച്ചു. കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് സംസാരിച്ചു. പി.വി. ജീജോ പ്രമേയവും ബി. ജ്യോതികുമാ൪ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.