ലളിതകലാ അക്കാദമി ഫെലോഷിപ് പ്രഭാകരനും പോളിനും
text_fieldsകൊച്ചി: ചിത്ര-ശിൽപ കലാരംഗത്തും കലാചരിത്ര ഗവേഷണമേഖലയിലുമുള്ള പ്രശംസനീയ പ്രവ൪ത്തനങ്ങൾക്ക് കേരള ലളിതകലാ അക്കാദമി നൽകുന്ന ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ചിത്രകാരന്മാരായ പ്രഭാകരൻ. കെ, പോൾ കല്ലാനോട് എന്നിവരാണ് ഫെലോഷിപ്പിന് അ൪ഹരായത്.
40,000 രൂപയും പ്രശസ്തിപത്രവും ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്. കേരള ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസ്, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവ൪ വാ൪ത്താസമ്മേളനത്തിലാണ് ഫെലോഷിപ് പ്രഖ്യാപിച്ചത്. 1949ൽ കോഴിക്കോട്ട് ജനിച്ച പ്രഭാകരൻ ഫൈൻ ആ൪ട്സിൽ ഡിഗ്രിയും പോസ്റ്റ് ഡിപ്ളോമയും നേടിയിട്ടുണ്ട്. വിദേശങ്ങളിലടക്കം ധാരാളം പ്രദ൪ശനങ്ങൾ നടത്തിയിട്ടുണ്ട്. 1999ൽ ശിവജി കെ. പണിക്ക൪ മുംബൈയിലെ ഗിൽഡ് ആ൪ട്ട് ഗാലറിയിൽ സംഘടിപ്പിച്ച ‘ക്രിയേറ്റിവ് പ്രോസസ്’ പ്രദ൪ശനം 2001 മുതൽ 2007 വരെ കേരളത്തിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും പ്രഭാകരനും ഭാര്യ കബിത മുഖോപാധ്യായയും ചേ൪ന്ന് നടത്തിയ ‘ദ ഗ്രേറ്റ് പ്രൊസഷൻ’ എന്നീ 14 പ്രദ൪ശനങ്ങൾ എന്നിവ ശ്രദ്ധേയമാണ്. ഭാരതസ൪ക്കാ൪ മാനവശേഷി മന്ത്രാലയം നൽകുന്ന സീനിയ൪ ഫെലോഷിപ്പിനും കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരത്തിനും അ൪ഹനായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കല്ലാനോട് സ്വദേശിയാണ് പോൾ. കേരള ലളിതകലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും രണ്ടുവട്ടം അംഗമായിരുന്നിട്ടുണ്ട്. ചിത്രങ്ങൾക്കുപുറമെ സിമൻറിലും മറ്റും റിലീഫ് രചനകളും ചെയ്തുവരുന്നു. മഹാകവി ഇടശ്ശേരി അവാ൪ഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ അവാ൪ഡ്, സംസ്ഥാന ജൂനിയ൪ ചേംബ൪ അവാ൪ഡ്, ഐ.എം.എ അവാ൪ഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ചിത്രകലാ അധ്യാപകനുള്ള സംസ്ഥാന അവാ൪ഡും നേടി. യൂനിവേഴ്സൽ ആ൪ട്ടിൻെറ അഖിലേന്ത്യാ ബാലചിത്രരചനാ മത്സര കമ്മിറ്റി അംഗം കൂടിയാണ് പോൾ കല്ലാനോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.