കരിപ്പൂര്‍: ഈ വര്‍ഷം ഡ്യൂട്ടി അടച്ച് കൊണ്ടുവന്നത് 20 കിലോ സ്വര്‍ണം
text_fieldsകൊണ്ടോട്ടി: കരിപ്പൂ൪ വിമാനത്താവളം വഴി നിയമവിധേയമായി ഈ വ൪ഷം ഇറക്കുമതി ചെയ്തത് 20 കിലോ സ്വ൪ണം. 117 പേരിൽനിന്ന് വ്യാഴാഴ്ച വരെ കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത് 72 കിലോ സ്വ൪ണം. റവന്യു ഇൻറലിജൻറ്സ് ഡയറക്ടറേറ്റ് അധികൃത൪ പിടികൂടിയ സ്വ൪ണം ഈ കണക്കിലില്ല.
2013ൽ 4500 കിലോ സ്വ൪ണം കരിപ്പൂ൪ വഴി ഇറക്കുമതി ചെയ്തിരുന്നു. ആ വ൪ഷം 80 കിലോയാണ് പിടികൂടിയത്. 73 പേ൪ക്കെതിരെ കേസെടുത്തിരുന്നു കഴിഞ്ഞ നാല് മാസങ്ങളിലാണ് കരിപ്പൂ൪ കൂടുതൽ സ്വ൪ണം പിടികൂടിയത്. വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയതടക്കം 23 കിലോ സ്വ൪ണം ഈ കാലയളവിൽ കണ്ടെടുത്തു. ആറ് വിമാനത്താവള ജീവനക്കാരെ സ്വ൪ണക്കടത്ത് കേസിൽ പിടികൂടി.
അതിനിടെ, വിമാനത്തിൽ യാത്രക്കാരന് നഷ്ടപ്പെട്ട നാല് പവൻ സ്വ൪ണമാല കസ്റ്റംസ് അധികൃത൪ വ്യാഴാഴ്ച തിരികെ നൽകി. നാല് മാസം മുമ്പ് കരിപ്പൂരിലത്തെിയ യാത്രക്കാരനാണ് സ്വ൪ണമാല തിരിച്ചുകിട്ടിയത്. വിമാനത്തിൽ സീറ്റിൻെറ നമ്പ൪ കണ്ടത്തെിയാണ് യാത്രക്കാരനെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.