സന്നിധാനത്തേക്ക് ജീപ്പ് യാത്ര; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsശബരിമല: ആചാരം ലംഘിച്ച് പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്ക് പൊലീസ് ജീപ്പിൽ യാത്രചെയ്ത സി.ഐ ഉൾപ്പെടെ നാല് പൊലീസുകാരെ സ൪വീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്റ൪ എ.ഡി.ജി.പി കെ. പത്മകുമാറിൻെറ ശിപാ൪ശയത്തെുട൪ന്ന് ഡി.ജി.പിയാണ് നടപടിയെടുത്തത്.
ശബരിമലയിൽ ഡ്യൂട്ടിക്കത്തെിയ കൽപറ്റ സി.ഐ സുഭാഷ് ബാബു, എ.എസ്.ഐ സി.വി. ജോ൪ജ്, മീനങ്ങാടി എ.എസ്.ഐ വി.എസ്. വിജയൻ, ഡ്രൈവ൪ രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പമ്പയിൽനിന്ന് ട്രാക്ടറുകൾ ഒഴികെ മറ്റ് വാഹനങ്ങൾ സന്നിധാനത്തേക്ക് കടത്തിവിടാറില്ല. അങ്ങനെ വാഹനങ്ങൾ കടന്നുചെല്ലുന്നത് ആചാര വിരുദ്ധമായാണ് കരുതുന്നത്. തിങ്കളാഴ്ച പുല൪ച്ചെ 1.20നാണ് സി.ഐയും സംഘവും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പൻ റോഡിലൂടെ ജീപ്പ് ഓടിച്ചുപോയത്.
മരക്കൂട്ടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസ൪മാ൪ ജീപ്പ് തടയുകയും വിവരം സന്നിധാനം പൊലീസ് കൺട്രോളറെ അറിയിക്കുകയുമായിരുന്നു. വീണ്ടും ജീപ്പ് മുന്നോട്ടു പോയപ്പോൾ പൊലീസ് കൺട്രോള൪ രാമചന്ദ്രൻ വയ൪ലസിലൂടെ സന്ദേശം നൽകി സി.ഐയെ തടഞ്ഞു. സ്ഥലത്തത്തെി മറ്റ് പൊലീസുകാരോടൊപ്പം സി.ഐയെയും സംഘത്തെയും തിരികെ പമ്പയിലേക്ക് കാൽനടയായി വിട്ടു. ഡ്രൈവ൪ രാജേഷിനെ ഉപയോഗിച്ച് ജീപ്പ് പമ്പ പൊലീസ് കൺട്രോൾ റൂം പരിസരത്തേക്കും മാറ്റി.
സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരമനുസരിച്ച് എ.ഡി.ജി.പി പത്മകുമാ൪ അന്വേഷണം നടത്തി ഡി.ജി.പിക്ക് അടിയന്തര റിപ്പോ൪ട്ട് നൽകുകയായിരുന്നു. പമ്പയിൽനിന്ന് ജീപ്പ് കടത്തിവിട്ടതിൻെറ പേരിൽ വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്, വനം വകുപ്പ് ഗാ൪ഡുമാരിൽനിന്ന് വിശദീകരണം തേടി. മുമ്പ് രോഗിയെ ആശുപത്രിയിലത്തെിക്കാനായി വനപാലക൪ ജീപ്പിൽ സന്നിധാനത്തത്തെിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.