ടി.പി വധം: കെ.സി രാമചന്ദ്രന്‍െറ പരോള്‍ റദ്ദാക്കണമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കെ.സി. രാമചന്ദ്രൻെറ പരോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. ചൊവ്വാഴ്ച ഉച്ചക്ക് ദൂതൻ വശമാണ് വി.എസ് കത്ത് നൽകിയത്. കൃഷ്ണപിള്ള സ്മാരകം തക൪ത്ത സംഭവത്തിൽ വി.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻെറ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് പാ൪ട്ടിയെ പ്രതിരോധത്തിലാക്കി വി.എസ് മന്ത്രിക്ക് കത്ത് നൽകിയത്.
കൃഷ്ണപിള്ള സ്മാരക വിഷയത്തിൽ പാ൪ട്ടിയും വി.എസും രണ്ടു തട്ടിലാവുകയും വി.എസിൻെറ നിലപാടിനെ പാ൪ട്ടി തള്ളുകയും ചെയ്തിരുന്നു. പരോൾ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ആഭ്യന്തര വകുപ്പിൻെറ നിലപാട് സംശയാസ്പദമാണെന്നും വി.എസ് കത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
10 ദിവസത്തെ പരോളാണ് രാമചന്ദ്രന് അനുവദിച്ചിരുന്നത്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സ൪ക്കാറിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം എടുത്തിട്ടില്ളെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറയുന്നു. ഇതിനിടെയാണ് വി.എസ് പരോൾ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ജയിൽചട്ടങ്ങളെല്ലാം മറികടന്നാണ് രാമചന്ദ്രന് പരോൾ അനുവദിച്ചതെന്നും ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.