ഒരണയുടെ ആദർശം
text_fieldsഒരണയുടെ വില ഇപ്പോഴുള്ളവർക്ക് അറിയണമെന്നില്ല. എന്നാൽ, ഒരണക്ക് വലിയ വിലകൊടുക്കേണ്ടിവന്നവരാണ് കേരളീയർ. 1958ൽ നടന്ന ഒരണ സമരത്തിെൻറ സന്തതികളായി നേതൃത്വത്തിലെത്തിയവർ 61 വർഷത്തിനു ശേഷവും നമ്മുടെ നേതാക്കന്മാരായി തുടരുന്നുവെന്നതാണ് മലയാളി നൽകേണ്ടി വന്ന വില. ഒരണ സമരത്തിെൻറ സന്തതിയെന്ന് മാർക്സിസ്റ്റുകാർ ആക്ഷേപിക്കുന്നതാണ് തനിക്കുകിട്ടിയ ഏറ്റവും വലിയ അവാർഡെന്ന് അതിെൻറ നേതാക്കളിൽ ഒരാളായിരുന്ന എ.കെ. ആൻറണി പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്. (ഒരണ സമരത്തിൽ ആൻറണിക്ക് ഒരു റോളുമില്ലായിരുന്നുവെന്നാണ് മുൻ സഹപ്രവർത്തകനായിരുന്ന എം.എ. ജോൺ പറയുന്നത്).
കാശും അണയുമൊക്കെ, കാലഹരണപ്പെട്ടെങ്കിലും ഒരണയുടെ ഇന്നത്തെ വില മനസ്സിലാക്കാൻ സാമ്പത്തിക വിദഗ്ധന്മാരെയൊന്നും തിരക്കിപ്പോകേണ്ട. അനിൽ ആൻറണിയെന്ന ഐ.ടി വിദഗ്ധന് അത് നന്നായി അറിയാം. ആ വിലയിലാണ് അദ്ദേഹമിപ്പോൾ കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ കൺവീനറായി ഇരിക്കുന്നത്.
ലീഡർ മൂത്രമൊഴിക്കാൻ േപായപ്പോൾ, ലീഡറുടെ മകനെ സ്ഥാനാർഥിയാക്കിയതാണ് എ.കെ. ആൻറണിയുടെ ആദർശം. എന്നാൽ, സ്വന്തം മകനെ പാർട്ടിയുടെ ഐ.ടി സെൽ കൺവീനറായി കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ അച്ഛൻ ആൻറണി കേരളത്തിൽ തന്നെയുണ്ടായിരുന്നു. കരുണാകരനെപ്പോലെ, ഒളിച്ചുകളിക്ക് താനില്ലെന്ന് ആദർശംകൊണ്ട് എഴുതിച്ചേർക്കുകയായിരുന്നു അദ്ദേഹം.
അനിൽ ആൻറണിക്കെതിരെ ഒച്ചവെക്കാൻ തുടങ്ങിയ കെ.എസ്.യുക്കാരുടെ ശബ്ദം ആൻറണിയുടെ കേരള സാന്നിധ്യംകൊണ്ട് നിശ്ശബ്ദമാകുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിര ഗാന്ധി, മകൻ സഞ്ജയ് ഗാന്ധിയെ പിന്തുടർച്ചാവകാശിയായി പ്രഖ്യാപിക്കാനെന്ന വണ്ണം വിളിച്ചുകൂട്ടിയ എ.ഐ.സി.സി സമ്മേളനത്തിൽ അതിനെതിരെ നിലപാടെടുത്താണ് കോൺഗ്രസ് രാഷ്ട്രീയത്തിെൻറ വെള്ളിവെളിച്ചത്തിലേക്ക് ആൻറണി വരുന്നത്. അന്നാണ് ആദർശകേരളത്തിെൻറ ആദർശപുത്രനായി ആ യുവാവ് പിറന്നുവീഴുന്നതും.
എന്നാൽ, അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ആദ്യം ലീഡറുടെ മകനിലൂടെയും ഇപ്പോൾ സ്വന്തം മകനിലൂടെയും തെളിയിക്കുകയാണ് അദ്ദേഹം. നെഹ്റു കുടുംബത്തിെൻറ കുടുംബാധിപത്യം എന്ന ആക്ഷേപം പഴങ്കഥയാണെന്ന് തിരിച്ചറിഞ്ഞ ആൻറണിക്ക് ഇന്ത്യയുടെ രക്ഷ രാഹുലിലൂടെയും പ്രിയങ്കയിലൂടെയും വേണമെങ്കിൽ റോബർട്ട് വാദ്രയിലൂടെയുമാണെന്ന് പറയാനും അശ്ശേഷം മടിയില്ല.
‘പാർലെമൻററി വ്യാമേഹങ്ങൾ ഒന്നുമില്ല. വഴിമാറിക്കൊടുക്കേണ്ട സമയമായി. ഇനി ഒരു അധികാരസ്ഥാനത്തേക്കുമില്ല, -ആൻറണി നയം വ്യക്തമാക്കിക്കഴിഞ്ഞു. അതിനാൽ താൻ ഒഴിയുന്ന രാജ്യസഭ സീറ്റിലൂടെ അനിൽ ആൻണി കേന്ദ്ര ഐ.ടി വിദഗ്ധനായി എന്നു മാറുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.