ആപ്പിളിന് വിലയിടിയുമൊ? െഎ േഫാൺ 11 ഇന്ത്യയിൽ നിർമിക്കാെനാരുങ്ങുന്നു
text_fieldsആപ്പിൾ ഫോണുകൾ എന്നും കണ്ട് മേഹിക്കാനായിരുന്നു ഇന്ത്യയിലെ മധ്യവർഗത്തിെൻറ വിധി. താങ്ങാനാവാത്ത വിലയായിരുന്നു കാരണം. അമേരിക്കയിൽ വിൽക്കുന്നതിനേക്കാൾ ഉയർന്ന വിലയിൽ െഎ ഫോണുകൾ നാം വാങ്ങേണ്ടിവന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇറക്കുമതി തീരുവ ഇനത്തിൽ നൽകേണ്ടിവരുന്ന തുകയായിരുന്നു. ഇൗ അവസ്ഥക്ക് മാറ്റംവരുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
ആപ്പിളിെൻറ ഏറ്റവും പുതിയ മോഡലായ െഎ ഫോൺ 11 ഇന്ത്യയിൽ നിർമിക്കാൻ കളമൊരുങ്ങുകയാണ്. ആപ്പിളിനുവേണ്ടി ഫോണുകൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ് ഫോക്സ്കോൺ. കമ്പനിയുടെ ഏറ്റവും വലിയ നിർമാണ വിതരണക്കാരും ഫോക്സ്കോൺ തന്നെയാണ്. ഫോക്സ്കോൺ അവരുടെ ചെന്നൈയിലെ പ്ലാൻറ് വിപലമാക്കാനൊരുങ്ങുകയാണ്. ഇതിനായി 100കോടി ഡോളർ മുടക്കുമെന്നാണ് സൂചന.
ആപ്പിളിെൻറ എതിരാളികളായ സാംസങ്ങും സിയോമിയും ഇന്ത്യയിൽ മുതൽമുടക്കുന്നത് അടുത്തകാലത്ത് വർധിപ്പിച്ചിരുന്നു. ഇതോടെ തങ്ങളുടെ ഫോണുകൾ വിലകുറച്ച് നൽകാനും അങ്ങിനെ വിപണിയിൽ മത്സരക്ഷമത നിലനിർത്താനും അവർക്കായി. ഇൗ മാതൃകയാണ് അമേരിക്കൻ ടെക് ഭീമനും പയറ്റാനൊരുങ്ങുന്നത്. ആപ്പിളും ഇന്ത്യയെ തങ്ങളുെട പ്രധാന വിപണികളിലൊന്നായി പരിഗണിച്ച് തുടങ്ങിയെന്ന് സാരം.
2017 മുതൽ ആപ്പിൾ ബംഗളൂരുവിലെ വിസ്ട്രോൺ പ്ലാൻറിൽ െഎ ഫോൺ എസ്.ഇ നിർമിച്ചിരുന്നു. 2019ൽ െഎ േഫാൺ എക്സ് ആർ അസംബ്ലി ചെയ്യാൻ തുടങ്ങി. അപ്പോഴും തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യയിൽ എത്തിക്കാൻ ആപ്പിൾ തയ്യാറായിരുന്നുില്ല. പുതിയ നീക്കത്തോടെ ഇതിന് മാറ്റംവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.