അറബിക്-സംസ്കൃതം-ഉര്‍ദു കലോത്സവങ്ങള്‍ കൊടിയിറങ്ങി
text_fieldsകലോത്സവത്തിന്‍െറ അഞ്ചാം നാളില്‍ അറബിക്, സംസ്കൃതം, ഉര്‍ദു കലോത്സവങ്ങള്‍ കൊടിയിറങ്ങി. എഴുത്തിലും പ്രസംഗത്തിലും പാട്ടിലുമൊക്കെ സമകാലിക രാഷ്ട്രീയവും സാംസ്കാരിക വിഷയങ്ങളുമാണ് പ്രമേയമായത്. മത്സരാര്‍ഥികളുടെ എണ്ണം പതിവിലധികം വര്‍ധിച്ചുവെന്ന് അധ്യാപകര്‍ പറയുന്നു. അറബിക് സംഘഗാനത്തിനും പദ്യംചൊല്ലലിനുമടക്കം അപ്പീലുകള്‍വഴി നിരവധി പേരാണ് എത്തിയത്. സംസ്കൃതത്തിലും അറബിക് കലോത്സവത്തിലുമായി 38 മത്സരങ്ങളാണുണ്ടായിരുന്നത്.
ഉപന്യാസരചന, കഥരചന, തര്‍ജമ, അടിക്കുറിപ്പ് രചന, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം എന്നിവയില്‍ വിദ്യാര്‍ഥികള്‍ ഓരോരുത്തരും മികച്ചുനിന്നു. ഉര്‍ദു മത്സരയിനങ്ങളില്‍ മികവുതെളിയിച്ചത് ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെി കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.