ടി.എം. ഡാന
text_fieldsകലോത്സവ ദിനത്തില്‍ പോലും അവധിയില്ലാതെ ഭീതി പരത്തിയ കൊലപാതക രാഷ്ട്രീയം കുഞ്ഞുകലാകാരന്മാരിലും പ്രതിഷേധമായി ജ്വലിച്ചു. അറബിക് സംഭാഷണത്തിലും അറബിക് പദ്യം ചൊല്ലലിലുമാണ് മുതിര്‍ന്നവരുടെ അക്രമങ്ങള്‍ക്കെതിരെ കുരുന്നുകള്‍ വിരല്‍ ചൂണ്ടിയത്.
എച്ച്.എസ് അറബിക് സംഭാഷണത്തില്‍ രണ്ടാം സ്ഥാനം നേടിയ എന്‍.എ.എം.എച്ച്.എസ്.എസിലെ ഷംല ഷെറിന്‍, ഡാനിയ ഗഫൂര്‍ എന്നിവര്‍ ആദ്യ ശബ്ദമുയര്‍ത്തി. കലോത്സവ നഗരിയില്‍ വിദ്യാര്‍ഥിയെ ജേണലിസ്റ്റ് ഇന്‍റര്‍വ്യൂ ചെയ്യുന്ന രീതിയിലായിരുന്നു സംഭാഷണം. കലോത്സവത്തിനത്തെിയ കുട്ടിയായി ഷംല ഷെറിനും മാധ്യമ പ്രവര്‍ത്തകയായി ഡാനിയ ഗഫൂറുമാണ് സംസാരിച്ചത്. തൃശൂരില്‍ നിന്നത്തെിയ വിദ്യാര്‍ഥിക്ക് കണ്ണൂരും കലോത്സവവും ഇഷ്ടമായെങ്കിലും സംഘര്‍ഷവും കൊലപാതകവും നടന്നതോടെ ഭീതിയിലാകുന്നു. കണ്ണൂരില്‍ എനിക്ക് ജീവിക്കാന്‍ പേടിയാകുന്നു എന്ന് വിദ്യാര്‍ഥിനി പറഞ്ഞപ്പോള്‍ സ്വയം വിമര്‍ശനത്തോടെയാകണം സദസ്സില്‍ നിന്ന് നിറഞ്ഞ കൈയടിയുയര്‍ന്നു.
എച്ച്.എസ് വിഭാഗം അറബി പദ്യം ചൊല്ലലിലായിരുന്നു അടുത്ത വിമര്‍ശനം. മമ്പറം എച്ച്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് അസ്വാനാണ്, കൊലപാതക രാഷ്ട്രീയം കണ്ണൂരിനെ കേരളത്തിന്‍െറ ദത്തുപുത്രിയാക്കിയെന്ന് വിമര്‍ശിച്ചത്. കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന കണ്ണൂരിനെ മറ്റ് ജില്ലക്കാര്‍ ഭീതിയോടെ കാണുമ്പോള്‍ കണ്ണൂരെന്ന ദു:ഖപുത്രിയുടെ കണ്ണുനീര്‍ ആരും കാണുന്നില്ളേ എന്ന വരികള്‍ പലരുടെയും മുന്നില്‍ മുനകൂര്‍ത്ത ചോദ്യങ്ങളായി. മൊയ്തു വാണിമേലാണ് കവിത രചിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.