കലയാലപ്പുഴ
text_fieldsകൂത്തു പറയുന്നതിനിടയിൽ കെട്ടിപ്പിടിച്ചിരുന്ന് കുഞ്ചൻ നമ്പ്യാർ ഉറങ്ങിപ്പോയ മിഴാ വ് ഇപ്പോഴുമുണ്ട് ഇൗ മണ്ണിൽ. ഉറക്കത്തിലേക്ക് വഴുതിയവരെ ഉണർത്തിയെഴുന്നേൽപ്പിച ്ച തുള്ളൽശീലുകൾ ചുവടുറച്ചത് ആ മിഴാവിെൻറ മുറ്റത്തായിരുന്നു. ചട്ടങ്ങളെല്ലാം മാ റ്റിയെഴുതാൻ ആഹ്വാനം ചെയ്ത കവിയും അന്ത്യവിശ്രമം കൊള്ളുന്നു ഇൗ ചൊരിമണലിൽ. കുട്ടനാ ട്ടിലെ മനുഷ്യരെ ലോക സാഹിത്യത്തിെൻറ വളപ്പിലേക്ക് പിടിച്ചുകയറ്റിയ കഥാകാര െൻറയും കാൽപതിഞ്ഞ ചളിമണ്ണ്.
ഒരുവശത്ത് അറ്റമില്ലാത്ത കടൽ. അതിനിപ്പുറത്ത് കടലി നൊത്ത കായൽ. ഇടയിൽ നാട കെട്ടിയപോലെ നീണ്ടുകിടക്കുന്ന ആലപ്പുഴ എന്ന ഇൗ കടലരികത്ത് സ ർഗാവിഷ്കാരത്തിെൻറ നാഴികക്കല്ലുകൾ എമ്പാടും പതിഞ്ഞുകിടക്കുന്നു. കവിതയായും ക ഥയായും പാട്ടായും നടനമായും വെള്ളിത്തിരയിലെ വിസ്മയങ്ങളായും മനുഷ്യരെ മഥിച്ച കാലാന് തരത്തിെൻറ അടയാളങ്ങൾ.
ഭടജനങ്ങളുടെ നടുവിലേക്ക് വടിവിയന്ന ചാരുകേരള ഭാഷയുമായിട്ടായിരുന്നു കുഞ്ചൻ നമ്പ്യാരുടെ വരവ്. അമ്പലപ്പുഴ ക്ഷേത്രത്തിൽ നമ്പ്യാരുടെ മിഴാവ് ഇപ്പോഴും തുടിക്കുന്നു. അന്തമില്ലാത്ത ആഴിയിലേക്കാണ്ടുപോയ ആശയ ഗംഭീരനായ കുമാരനാശാൻ പല്ലനയിലെ കുമാരകോടിയിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
വിശ്വസാഹിത്യകാരൻ തകഴിയുറങ്ങുന്നുണ്ട് പാഞ്ഞുപോകുന്ന ആ റെയിൽവേ ട്രാക്കിനരികിലെ കൊച്ചുവീട്ടിൽ. സാഹിത്യത്തിനു പുറമെ തൊഴിലാളിസമരവും ഏറ്റി തീപിടിച്ച തലയുമായി കേശവദേവ് പാഞ്ഞുനടന്നത് കിഴക്കിെൻറ വെനീസ് എന്ന് ഒാമനപ്പേരിട്ട ഇൗ നഗരത്തിലൂടെതന്നെ.
നാടകത്തിെൻറ നാടായിരുന്നു ആലപ്പുഴ. സാധാരണക്കാരിൽ കമ്യൂണിസത്തിെൻറ വിത്തുമുളപ്പിച്ച കെ.പി.എ.സിയും തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനുമൊക്കെ നിറഞ്ഞുകത്തിയ നാട്. എസ്.എൽ. പുരം സദാനന്ദനും സൂര്യസോമയും രാജൻ പി. ദേവും ജൂബിലി തിയറ്റേഴ്സും സൂര്യകാന്തി തിയറ്റേഴ്സും പി.എം ആൻറണിയുമൊക്കെ ജ്വലിപ്പിച്ച നാടകവേദികൾ. കെ.എസ്. ജോർജും കെ.പി.എ.സി സുലോചനയും പോലുള്ളവർ പാടിയുണർത്തിയ അരങ്ങുകൾ.
കുഞ്ചൻ നമ്പ്യാരും ഇരയിമ്മൻ തമ്പിയും തുടക്കമിട്ട കാവ്യപാരമ്പര്യം വയലാറിലൂടെയും അയ്യപ്പപണിക്കരിലൂടെയും ഇരമ്പിക്കയറിയ നാട്. മലയാള സിനിമ കാലുറപ്പിച്ചു നടന്നത് ഇൗ മണ്ണിലാണ്. സിനിമ മലയാളത്തിൽ പിറവിയെടുക്കും മുമ്പ് മാലോകരെ സിനിമ കാണിച്ചു നടന്നു, ആലപ്പി വിൻസെൻറ്. സിനിമാതിശയങ്ങൾ ചമച്ച ഉദയ സ്റ്റുഡിയോയുടെ കോഴി കൂവിക്കയറിയത് ആലപ്പുഴയിൽനിന്നാണ്.
ഉദയയുടെ വഴിയിലൂടെ നടന്നെത്തിയാണ് മോഹൻലാൽ എന്ന നടൻ മലയാളികളുടെ വലിയ താരമായി മാറിയത്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലനും’ ആദ്യ ഹിറ്റ് ചിത്രമായ ‘ജീവിത നൗക’യും വിരൽത്തുമ്പ് പിടിച്ചത് മുതുകുളം രാഘവൻ പിള്ള എന്ന ആലപ്പുഴക്കാരനിലൂടെ.
സിനിമയുടെ വിവിധ രംഗങ്ങളിൽ ആലപ്പുഴക്കാർ എണ്ണിയാലൊടുങ്ങാത്തത്ര. ‘ചക്കരപ്പന്തലിൽ തേൻമഴ ചൊരിഞ്ഞ’ ഗാനചക്രവർത്തിയുടെ നാട്. വയലാറിെൻറ നാട്. ഹൃദയസരസ്സിൽ പ്രണയപുഷ്പങ്ങൾ വിരിയിച്ച ശ്രീകുമാരൻ തമ്പിയുടെ നാട്. വടക്കൻപാട്ട് സിനിമകളുടെ തിരഭാഷ്യമെഴുതിയ ശാരംഗപാണിയുടെ ദേശം. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും കാവാലത്തിെൻറയും ഭരണിക്കാവ് ശിവകുമാറിെൻറയും മെങ്കാമ്പ് ഗോപാലകൃഷ്ണെൻറയും ചുനക്കര രാമൻ കുട്ടിയുടെയുമൊക്കെ നാട്. എസ്.എൽ. പുരം, ആലപ്പി ഷെരീഫ്, പദ്മരാജൻ, ദക്ഷിണാമൂർത്തി, എം.ജി. രാധാകൃഷ്ണൻ, എം.ജി. ശ്രീകുമാർ മുതൽ ബിയാർ പ്രസാദും വയലാർ ശരത്ചന്ദ്ര വർമയും സുദീപ് കുമാറും വരെ നീളുന്നവരെ സംഭാവന ചെയ്ത മണ്ണ്. ഒരു ദിവസം ഒാടിനടന്ന് മൂന്ന് ചിത്രം വരെ സംവിധാനം ചെയ്ത സംവിധായകനുണ്ടായിരുന്നു; ആലപ്പുഴക്കാരനായ ശശികുമാർ. ഫാസിൽ, പ്രിയദർശൻ, സിബി മലയിൽ മുതൽ ലിജിൻ ജോസിനെ വരെ വാർത്തെടുത്ത മണ്ണ്. കലവൂർ രവികുമാറും സിന്ധുരാജും അടങ്ങുന്ന തിരക്കഥാ കൃത്തുക്കളെയും ഇൗ നാട് നൽകി.
അഭിനയകലയിലെ കുലപതിമാരെ സൃഷ്ടിച്ച നാടാണിത്. നെടുമുടി വേണുവും നരേന്ദ്ര പ്രസാദും മാത്രമല്ല, കെ.പി.എ.സി ലളിത, രതീഷ്, രാജൻ പി. ദേവ്, ജലജ തുടങ്ങി പുതുതലമുറയിലെ വിലയേറിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രൺജി പണിക്കർ എന്നിവരൊക്കെ അഭിനയത്തിെൻറ ആലപ്പുഴ കളരിയിൽ വിടർന്നാടിയവർ.
തമിഴിലും മലയാളത്തിലും അഭിനയ വിസ്മയമായ ശരണ്യ മോഹൻ, നവ്യാ നായർ എന്നിവരും കുലപതി കെ.മധുവും ഇവിടത്തുകാർ തന്നെ.
ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിനെയും ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയെപ്പോലുള്ള കഥകളി ആചാര്യന്മരെയും കണിവെച്ച നാടാണിത്. ഇൗ മണ്ണിൽ വീണ്ടും കലയൊച്ച മുഴങ്ങുമ്പോൾ ആലപ്പുഴയുടെ കലാപാരമ്പര്യത്തെക്കുറിച്ച് ഒാർത്തെടുക്കാൻ ഏറെയുണ്ട്.
ഇനിയുമിനിയും പറഞ്ഞു തീരാത്തത്ര പേർ പിന്നെയും. ഇൗ കാറ്റിൽ ചെവി ചേർത്തുപിടിച്ചാൽ കേൾക്കാം നെടുനീളൻ പാടങ്ങൾ കടന്നു കയറിവരുന്ന കൊയ്ത്തുപാട്ടിെൻറ ഇൗണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.