ആസിം ആലപ്പുഴയിൽ, മന്ത്രിയെ കണ്ടു
text_fieldsകോഴിക്കോടുനിന്ന് മുഹമ്മദ് ആസിം ആലപ്പുഴയിൽ എത്തിയത് കലാപ്രകടനത്തിനായല്ല. പക രം തെൻറ തുടർപഠനം മുടങ്ങാതിരിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥിക്കാൻ. 90 ശത മാനത്തിലേറെ ശാരീരിക വൈകല്യമുണ്ട് മുഹമ്മദ് ആസിമിന്.
‘എനിക്ക് ചില കാര്യങ്ങൾ നേ ടിയെടുക്കണം, പഠിക്കണം. അതിന് ചില കാര്യങ്ങൾ പ്രായോഗികമാക്കണം...’ ഇടറിയ ശബ്ദത്തിൽ മുഹമ്മദ് ആസിം ‘മാധ്യമ’ത്തോട് പറഞ്ഞു. പിതാവ് മുഹമ്മദ് സെയ്തുമൊത്താണ് വന്നത്. കോഴിക്കോട് വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂളിലെ വിദ്യാർഥിയായ ഈ കുട്ടിയുടെ പോരാട്ടം നേരത്തേ അറിഞ്ഞിരുന്നെങ്കിലും കലോത്സവവേദിയിൽ ആരുംതന്നെ മുഹമ്മദിനെ തിരിച്ചറിഞ്ഞില്ല.
ഇരു കൈകളുമില്ല കുട്ടിക്ക്. കാലുകൾക്കും താടിയെല്ലിനും വൈകല്യമുണ്ട്. പഠിക്കുന്ന സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്കൂൾ ആറാംക്ലാസിൽനിന്ന് എട്ടുവരെയാക്കിയിരുന്നു. ഇപ്പോൾ എട്ടാംക്ലാസിൽ പഠിക്കുന്ന മുഹമ്മദിന് സ്കൂൾ വീണ്ടും അപ്ഗ്രേഡ് ചെയ്താലെ പഠനം തുടരാൻ കഴിയൂ.
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ആസിമിനെ കണ്ടയുടൻ വാരിയെടുത്തു. വിഷയം അറിയാമെന്നതിനാൽ വാപ്പ മുഹമ്മദ് സെയ്ത് വിഷയത്തെപ്പറ്റി സംസാരിച്ചില്ല. യുനിസെഫിെൻറ ചൈൽഡ് അച്ചീവർ അവാർഡും ഉജ്ജ്വല ബാല്യപുരസ്കാരവും എ.പി.ജെ. അബ്ദുൽകലാം ഫൗണ്ടേഷെൻറ ഇൻസ്പെയർ ഇന്ത്യൻ അവാർഡും ഉൾപ്പെടെ കരസ്ഥമാക്കിയ മുഹമ്മദ് ആസിം പ്രതീക്ഷയോടെയാണ് ആലപ്പുഴയിലെ കലോത്സവവേദിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.