Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോടിയേരിയെ കാണാൻ ബാബു...

കോടിയേരിയെ കാണാൻ ബാബു ആൻറണി ആശുപത്രിയിൽ എത്തി

text_fields
bookmark_border
കോടിയേരിയെ കാണാൻ ബാബു ആൻറണി ആശുപത്രിയിൽ എത്തി
cancel

അമേരിക്കയിലെ ഹിൽട്ടൺ ഹൂസ്​റ്റൺ പ്ലാസ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ ഒരാളെത്തി. മലയാള സിനിമ താരം ബാബു ആൻറണി.

ജനുവരി 29ന്​ ആശുപത്രിയിൽ കോടിയേരിയെയും ഒപ്പമുണ്ടായിരുന്ന പത്​നി വിനോദിനിയെയും സന്ദർശിച്ച ശേഷം ബാബു ആൻറണി തന്നെയാണ്​ ഫേസ്​ബുക്കിൽ ചിത്രം പങ്കുവെച്ചത്​.

രണ്ടു മാസമായി അസുഖത്തെ തുടർന്ന്​ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന്​ വിട്ട്​ അമേരിക്കയിൽ ചികിത്സയിലാണ്​ കോടിയേരി. കുടുംബസമേതം അമേരിക്കയിൽ കഴിയുന്ന ബാബു ആൻറണി വിവരമറിഞ്ഞ്​ ആശുപത്രിയിലെത്തുകയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു.

കോടിയേരിയെ ബാബു ആൻറണി കണ്ടത്​ നന്നായെന്നും അതിൽ സന്തോഷമുണ്ടെന്നും സഹോദരൻ തമ്പി ആൻറണി പോസ്​റ്റിന്​ താ​െഴ കമൻറ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanBabu AntonyHilton Houston Plaza Medical Center
News Summary - Babu Antony visited Kodiyeri Balakrishnan in hospital
Next Story