സോപാർ സംഭവം: കരളലിയിപ്പിക്കുന്ന ചിത്രത്തെ ട്രോളി ബി.ജെ.പി നേതാവ്
text_fieldsകശ്മീർ: കാശ്മീരിലെ സോപാറിൽ ബുധനാഴ്ചയുണ്ടായ കരളലിയിക്കുന്ന സംഭവത്തിൽ ട്രോളുമായി ബി.ജെ.പി ഐ.ടി സെൽ നേതാവ് സാംബിത് പത്ര. മുത്തച്ഛൻറെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന മൂന്നുവയസ്സുകാരൻറെ ഹൃദയം നടുക്കുന്ന ചിത്രത്തെ പരിഹസിച്ചുള്ള ട്വീറ്റാണ് വിവാദമായത്. ‘പുലിറ്റ്സർ ലവർ’ എന്ന കുറിപ്പോടെയാണ് പത്ര ചിത്രം ട്വീറ്റ് ചെയ്തത്.
ഭീകരാക്രമണത്തിന്‍റെ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായി മൂന്നുവയസ്സുകാരൻറെ മൃതദേഹം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സി.ആ.ര്‍പി.എഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനിടെയായിരുന്നു കുഞ്ഞിന്‍റെ മുത്തച്ഛൻ കൊല്ലപ്പെട്ടത്. മുത്തച്ഛന്‍റെ ദേഹത്ത് കയറി ഇരുന്ന് കരയുകയായിരുന്ന കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്‍റെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്.
സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ രോഷമാണുയരുന്നുത്. ബോളിവുഡ് നടി ദിയ മിര്‍സ മുതല്‍ സംവിധായകന്‍ ഹന്‍സല്‍ മേത്ത വരെ പത്രയുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങളില്‍ സഹാനുഭൂതിയുടെ ഒരംശം പോലും അവശേഷിക്കുന്നില്ലേ എന്നായിരുന്നു’ ദിയ മിര്‍സയുടെ ട്വീറ്റ്.
ചാനൽ ചർച്ചകളിൽ മിക്കതിലും ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നേതാവാണ് പത്ര. സമൂഹമാധ്യമങ്ങളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.