നോമ്പുകാല ഒാർമയിൽ...
text_fieldsറമദാൻ സഹനത്തിെൻറയും ത്യാഗത്തിെൻറയും കാലമാണ്. സാധാരണജീവിതത്തിലും നാലുവർഷത്തെ ഒൗദ്യോഗിക ജീവിതത്തിലും ജോലിപ്രാപ്തി വർധിക്കുന്ന കാലമാണിത്. വർഷത്തിൽ ഒരുമാസം ശാരീരികമായും മാനസികമായും ശുദ്ധീകരിക്കാനുള്ള സമയം. ഒൗദ്യോഗികകാര്യങ്ങൾക്ക് കൂടുതൽ സമയം ഒാഫിസിൽ ചെലവഴിക്കാൻ കഴിയും. 10 മണിക്കുപകരം ഒമ്പതുമണിക്കു മുമ്പുതന്നെ ഒാഫിസിലെത്തും. ഉച്ചഭക്ഷണം ഇല്ലാത്തതിനാൽ ആ സമയത്തും ജോലി ചെയ്യും. സ്വന്തം നാടായ തമിഴ്നാട്ടിലെ സേലത്ത് നോമ്പുതുറ സാധാരണ പള്ളിയിലാണ്. പ്രധാന വിഭവങ്ങൾ കഞ്ഞിയും വടയുമാണ്. കുട്ടിക്കാലത്ത് അസർ നമസ്കാരത്തിന് ശേഷം കഞ്ഞി വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടുകാർക്കും ബന്ധുക്കൾക്കും നൽകും. വീണ്ടും പള്ളിയിലേക്ക് തിരിച്ചുപോയി നോമ്പുതുറയും തറാവീഹ് നമസ്കാരവും കഴിഞ്ഞ് മടങ്ങും. അത്താഴത്തിന് ചോറ്, മാംസ ഭക്ഷണങ്ങൾ, റൊട്ടി എന്നിവയാണ് കഴിക്കുക.
നോമ്പുതുറക്ക് വീട്ടിൽ ചിക്കൻ^മട്ടൻ വിഭവങ്ങൾ തയാറാക്കും. തിരുവനന്തപുരത്ത് െഎ.ടി ഡയറക്ടറായ സമയത്ത് പാളയം പള്ളിയിൽനിന്ന് നോമ്പുതുറന്ന ശേഷം മലബാർ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലുകളിൽ പോയി ഭക്ഷണം പാർസൽ വാങ്ങി വീട്ടിൽ പോകും. മസൂറിയിൽ സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനത്തിെൻറ ഭാഗമായി നോമ്പുകാലത്ത് സിംഗപ്പൂരിൽ പോയിരുന്നു. ആദ്യമായാണ് വിദേശത്ത് നോമ്പുതുറക്കുന്നത്. രണ്ടുദിവസം അവിടെയായിരുന്നു. മസൂറിയിൽ നോമ്പുതുറക്ക് 15ഒാളം പേർ കാണും. പ്രത്യേക വിഭവങ്ങൾ തയാറാക്കും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായതുകൊണ്ട് ഒാരോ ദിവസവും ദേശങ്ങൾക്കനുസരിച്ച് വിഭവങ്ങൾ നൽകും. മസ്ജിദ് ദൂരെ ആയതിനാൽ തറാവീഹ് നമസ്കാരം മുറിയിൽതന്നെയാണ്. അക്കാദമിയിൽ നൽകുന്ന വിഭവങ്ങളിൽ ഏറ്റവും ഇഷ്ടം റൂഹ് അഫ്സയാണ്. കടല, പരിപ്പ്, ചിക്കൻ കീമ, റൊട്ടി, ബ്രഡ് എന്നിവ നോമ്പുതുറ സമയത്ത് ലഭിക്കും. മുമ്പ് നോമ്പുകാലത്ത് പാലക്കാട്, ഇടുക്കി ജില്ലകളിൽ സബ് കലക്ടറായിരുന്നു. കൊച്ചിയിൽ നോമ്പുകാലത്ത് ആദ്യമായാണ്. നോൺവെജ് വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം. ഭാര്യ ഹൈദരാബാദുകാരിയായതിനാൽ ഹൈദരാബാദി ബിരിയാണി, കീമ സമൂസ, തുണ്ടെ കെബാബി എന്നിവ തയാറാക്കും. തമിഴ്നാട്ടിൽ േമയ്, ജൂൺ, ജൂലൈ മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ കേരളത്തിൽ നോെമ്പടുക്കൽ കുറച്ചുകൂടി സുഖകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.