1026 അപ്പീലുകള്‍ വഴി കൂടുതലായി മത്സരിക്കുന്നത് 4,172 പേര്‍
text_fieldsഎല്ലാ വേദികളും ഉണര്‍ന്നാടിയ നാലാംനാള്‍ ഹര്‍ത്താലായിരുന്നു വെങ്കിലും മത്സരങ്ങളെ സാരമായി ബാധിച്ചില്ല. എന്നാല്‍, കാണികള്‍ക്കും കുട്ടികള്‍ക്കും ദുരിതമായി. പറഞ്ഞുകേള്‍ക്കുന്ന കണ്ണൂരല്ല, അടുത്തറിഞ്ഞാല്‍ സ്നേഹത്തിന്‍െറയും ആതിഥ്യമര്യാദയുടെയും നാടാണെന്നായിരുന്നു ഉദ്ഘാടന ദിവസം നേതാക്കളുടെ പ്രസംഗം. ഇതിന്‍െറ മുഴക്കം മാറുംമുമ്പേ വന്ന ഹര്‍ത്താലില്‍ നഗരത്തിലത്തെിയവര്‍ പച്ചവെള്ളത്തിനുവരെ അലഞ്ഞു. താമസസ്ഥലത്തുനിന്ന് വസ്ത്രാലങ്കാരങ്ങള്‍ ചുമന്ന് രക്ഷിതാക്കളും അകമ്പടിക്കാരും നടന്നുവന്നു. മത്സരാര്‍ഥിക്കും ഒപ്പമുള്ള ഒരാള്‍ക്കും മാത്രം നല്‍കിയിരുന്ന ഭക്ഷണം കൂടെയുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചത് ആശ്വാസമായി. അതേസമയം, ഭക്ഷണപ്പുരയിലെ തിരക്ക് കൂടാന്‍ ഇത് കാരണമായി.
***
പതിവുപോലെ പാലക്കാടും കോഴിക്കോടും തമ്മിലാണ് പോര് മുറുകുന്നത്. ആതിഥേയര്‍ ഇവര്‍ക്കൊപ്പമത്തൊനുള്ള ശ്രമത്തിലാണ്. 232 ഇനങ്ങളില്‍ 142എണ്ണം പൂര്‍ത്തിയായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 89ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 105ഉം സംസ്കൃതോത്സവത്തില്‍ 11ഉം അറബിയില്‍ 12ഉം കഴിഞ്ഞു. എച്ച്.എസ്.എസ് മാര്‍ഗംകളി, പൂരക്കളി, കേരള നടനം, മിമിക്രി, മോണോആക്ട് എന്നിവയാണ് വ്യാഴാഴ്ച വിരുന്നൊരുക്കിയത്. ഇവ മികച്ച നിലവാരം പുലര്‍ത്തി.
***
കലോത്സവം നാലു ദിനം പിന്നിടവെ അപ്പീലുകള്‍ പെരുകുന്നു. 1026 അപ്പീലുകള്‍ വഴി 4,172 പേരാണ് മത്സരിക്കുന്നത്. ആതിഥേയരായ കണ്ണൂരാണ് മുന്നില്‍.
145 അപ്പീലുകള്‍ വഴി 521 പേരെയാണ് അവര്‍ മത്സരിപ്പിക്കുന്നത്. 11 അപ്പീല്‍ നല്‍കിയ ഇടുക്കിയാണ് ഇക്കാര്യത്തില്‍ പിന്നില്‍. പോയന്‍റ് പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാടുന്ന കോഴിക്കോട് 99 അപ്പീലുകള്‍ വഴി 477 പേരെയും പാലക്കാട് 133 അപ്പീലുകള്‍ വഴി 473 പേരെയും മത്സരിപ്പിക്കുന്നുണ്ട്. 115 അപ്പീലുകള്‍ വഴി തൃശൂര്‍ 489 പേരെ കലാഗോദയില്‍ ഇറക്കിയപ്പോള്‍ 110 അപ്പീലുകളിലൂടെ 397 പേരെയാണ് തിരുവനന്തപുരം മത്സരിപ്പിക്കുന്നത്.
***
അപ്പീലുകള്‍കൊണ്ടുള്ള മത്സരങ്ങള്‍ മറുവശത്ത് നടക്കുന്നുണ്ട്. ഡി.പി. ഐ, ലോകായുക്ത, കോടതി എന്നിവ വഴിയുള്ള അപ്പീലുകള്‍ അവസാനിക്കുന്നില്ല. ഇതുവരെ വന്ന ആയിരം അപ്പീലുകളിലായി നാലായിരത്തോളം കുട്ടികള്‍ അധികമത്തെിയത് കലോത്സവത്തിന്‍െറ സകല മേഖലയെയും ബാധിച്ചു.
ഇന്ന് നിളയില്‍ ഹൈസ്കൂള്‍ വിഭാഗം ഒപ്പന, നെയ്യാറില്‍ മോണോആക്ട്, കബനിയില്‍ നാടോടിനൃത്തം, പെരിയാറില്‍ ഹൈസ്കൂള്‍ നാടകം, ചാലിയാറില്‍ ബാന്‍ഡ് മേളം എന്നിവയാണ് ആകര്‍ഷക ഇനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.