Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോവിഡ്​;...

കോവിഡ്​; ആസ്​ട്രേലിയയിൽ സംസ്​ഥാന അതിർത്തികൾ അടക്കുന്നു

text_fields
bookmark_border
കോവിഡ്​; ആസ്​ട്രേലിയയിൽ സംസ്​ഥാന അതിർത്തികൾ അടക്കുന്നു
cancel

സിഡ്​നി: കോവിഡ്​ റിപ്പോർട്ടുകൾ കൂടികൊണ്ടിരിക്കുന്ന ആസ്​ട്രേലിയയിൽ സംസ്​ഥാനങ്ങൾ തമ്മിലുള്ള അതിർത്തികൾ അടക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ വിക്​ടോറിയ-ന്യൂ സൗത്ത്​ വെയ്​ൽസ്​ അതിർത്തിയാണ്​ ​അടച്ചത്​. ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായാണ്​ ആസ്​ട്രേലിയയിൽ ഇത്തരത്തിൽ സംസ്​ഥാന അതിർത്തികൾ അടച്ചിടുന്നത്​. മുമ്പ്​ 1919ൽ സ്​പാനിഷ്​ ഫ്ലൂ​ രാജ്യത്ത്​ പടർന്നു പിടിച്ചപ്പോൾ​ സംസ്​ഥാനങ്ങൾ കൊട്ടിയടച്ചിരുന്നു​. 

അതിർത്തികൾ പൂട്ടിയിടുന്നത്​ ആസ്​ട്രേലിയയിലെ സാമ്പത്തിക രംഗത്ത്​​ കനത്ത ആഘാതമുണ്ടാക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ​. നേരത്തെ, യൂറോപ്പിലും അമേരിക്കയിലും കോവിഡ്​ രൂക്ഷമായി വ്യാപിച്ചപ്പോൾ തന്നെ ആസ്​ട്രേലിയൻ സാമ്പത്തിക രംഗത്തെ മോശമായി ബാധിച്ചിരുന്നു. ഈ വർഷം നടക്കേണ്ട ലോകകപ്പ്​ ട്വൻറി20 ക്രിക്കറ്റ്​ ​മത്സരം മാറ്റിവെക്കുന്നതും ആസ്​ട്രേലിയക്ക്​ തിരിച്ചടിയാണ്​. 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ ആസ്​ട്രേലിയയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം​ കുറവാണ്​. രാജ്യത്ത്​ ഇതുവരെ 8,500 കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. എങ്കിലും, സാമൂഹിക അകലം കർശനമായി രാജ്യത്തെ പൊതു ഇടങ്ങളിൽ നടപ്പിലാക്കുന്നുണ്ട്​. അതേസമയം, മെൽബണിൽ സമ്പർക്ക വ്യാപന സൂചന ​ആരോഗ്യപ്രവർത്തകർ നൽകിയതി​​​െൻറ അടിസ്​ഥാനത്തിൽ ഭാഗികമായ ലോക്​ഡൗണിലേക്ക്​ നീങ്ങാൻ സർക്കാർ ഉത്തരവിട്ടു​. നിയന്ത്രണങ്ങൾ കർശനമാക്കുന്നത്​ ചിലയിടങ്ങളിൽ പ്രതിഷേധത്തിന്​ കാരണമായിട്ടുണ്ട്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiacovid
News Summary - covid cases at australia
Next Story