Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതിരുവനന്തപുരത്തെ...

തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരശാലയിലെ 61 ജീവനക്കാർക്ക് കോവിഡ്

text_fields
bookmark_border
തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരശാലയിലെ 61 ജീവനക്കാർക്ക് കോവിഡ്
cancel

തിരുവനന്തപുരം: സ്​ഥിതിഗതികൾ ഗൗരവതരമായി തുടരുന്നതിനിടെ തലസ്ഥാനത്തെ പ്രമുഖ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ്  സ്ഥീരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്കാണ് രോഗം സ്ഥീരീകരിച്ചത്. നഗരത്തിലെ പാർപ്പിടകേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ജീവനക്കാർ. 

ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ച 157 പേരിൽ 130 പേർക്കും വൈറസ്​ ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യകതമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. ജില്ലയിൽ സമ്പർക്കംമൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തൻപള്ളിയിലുമാണ്​. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂന്തുറ സ​െൻറ്​ തോമസ്​ സ്​കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.

കാര്യവട്ടം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയം കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മ​െൻറ്​ സ​െൻററാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്​​േറ്റഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും അന്താരാഷ്​ട്ര കൺ​െവൻഷൻ സ​െൻററും ഉൾപ്പെടെയുള്ള മേഖലയിലാണ് 750 കിടക്ക​​േളാടുകൂടിയ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മ​െൻറ്​ സ​െൻറർ സജ്ജമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumGreenfieldKaryavattomcovid
News Summary - covid reported at trivandrum
Next Story