അവരിപ്പോഴും കാത്തിരിക്കുന്നുണ്ട്
text_fieldsകോട്ടയം ജില്ലയിൽ മീനച്ചിൽ പാലായ്ക്കു സമീപമുള്ള പൂവരണിയിലാണ് ഞാൻ ജനിച്ചത്. ക്രൈ സ്തവ മേഖലയിൽ ആയതിനാൽ മുസ്ലിം സമൂഹവുമായി കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞിര ുന്നില്ല. കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെൻറ്ജോസഫ്സ് ഹൈസ്കൂൾ എന്നിവി ടങ്ങളിൽ പഠിച്ചപ്പോഴും അതിനുള്ള സന്ദർഭമുണ്ടായില്ല.
മുംെബെ സർവകലാശാലയിൽനി ന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അതിന് ഭാഗ്യം ലഭിച് ചത്. ഞാനന്ന് പഠിക്കുന്നതിനൊപ്പം ട്യൂഷൻ എടുക്കുമായിരുന്നു. ബോംബെ സെൻട്രൽ മാർക്ക റ്റിനടുത്ത് സമ്പന്ന മുസ്ലിം കുടുംബത്തിലെ കുട്ടികൾക്ക് മൂന്നുവർഷത്തോളം ട്യൂഷ ൻ എടുക്കാൻ അവസരം കിട്ടി. ഗൃഹനാഥൻ കുട്ടികളുടെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു.
കുട്ടികൾക്ക് പഠിക്കാൻ മടിയും. ബാൽവാസ് ഹോട്ടൽ നടത്തിയിരുന്ന കുടുംബമായിരുന്നു അത്. പതിയെ കുട്ടികൾ എന്നോട് അടുത്തു. പഠനത്തിൽ മികവ് കാണിക്കാനും തുടങ്ങി. പല ദിവസങ്ങളിലും ഞാൻ കുട്ടികൾക്കൊപ്പം താമസിച്ചു.റമദാൻ കടന്നുവരുേമ്പാൾ ആ കുടുംബത്തിലുണ്ടാകുന്ന മാറ്റം എന്നെ പലപ്പോഴം വിസ്മയിപ്പിച്ചിട്ടുണ്ട്. വിശുദ്ധമായ ദിനങ്ങളെ വരവേൽക്കാൻ ആഴ്ചകൾക്ക് മുെമ്പ അവരൊരുങ്ങും.
നോമ്പും ദൈവത്തിെൻറപ്രതിഫലവും
കുട്ടികൾ പോലും നോെമ്പാരുക്കത്തിൽ പങ്കാളികളാവും. വീട് വൃത്തിയാക്കിയും അനുഷ്ഠാനങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തിയും കൃത്യമായ ഒരുക്കം. ഹോട്ടൽ നടത്തുന്നതിനാൽ അവർക്ക് ഭക്ഷണത്തിെൻറ കാര്യത്തിൽ പ്രയാസമില്ലാഞ്ഞിട്ടും റമദാൻ വിഭവങ്ങൾ ഒരുക്കാനായി രാപ്പകലില്ലാെത അടുക്കളയിൽ വറുക്കലും പൊടിക്കലും നടക്കും. റമദാൻ ദിനങ്ങളിൽ കുട്ടികൾപോലും ജലപാനമില്ലാെത നോമ്പനുഷ്ഠിക്കുന്നത് കാണുേമ്പാൾ ഞാൻ കൂടുതൽ അതിശയിക്കും. ഒരുവിധ തെറ്റായ പ്രവൃത്തിയും ഇല്ലാതെ നോമ്പ് നോറ്റാേല ദൈവത്തിെൻറ പ്രതിഫലം കിട്ടൂ എന്ന് കുട്ടികൾ എനിക്ക് പറഞ്ഞുതരുമായിരുന്നു.
ആ കുടുംബം നോെമ്പടുക്കുന്ന സമയത്ത് എെൻറ ഭക്ഷണത്തിന് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല നോമ്പ് തുറക്കുന്ന വേളയിൽ എന്നെയും ഒപ്പമിരുത്തും. ആദ്യം എെൻറ പാത്രത്തിലേക്ക് വിളമ്പിത്തന്നാേല അവർക്ക് സംതൃപ്തിയാകൂ. സ്നേഹവും നന്മയും ഉള്ള അവരെ വർഷങ്ങൾക്കുശേഷം മുംെബെയിൽ ചെന്നപ്പോൾ സന്ദർശിച്ചു. എല്ലാവരും സുഖമായിരിക്കുന്നു. പഠിക്കാൻ കൂടുതൽ മടി കാണിച്ച വീട്ടിലെ ഇളയ പെൺകുട്ടി പഠിച്ച് ഉയർന്ന ജോലി വാങ്ങിയിരിക്കുന്നു. മുൻകൂട്ടി അറിയിച്ചിട്ടാണ് അവിടേക്ക് പോയത്. അവൾ എന്നെ കണ്ടപ്പോൾ ഒാടിവന്ന് കെട്ടിപ്പിടിച്ചു. വീടിനും ആളുകൾക്കും ഒത്തിരി മാറ്റം വന്നിരുന്നു. എന്നാൽ അവരുടെ പഴയ സൗഹൃദത്തിന് ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല.
ആ കുട്ടിയാണ്മനസ്സിൽ എപ്പോഴും
മുസ്ലിം സമൂഹവുമായി എനിക്ക് കൂടുതൽ ബന്ധമുണ്ടായ മറ്റൊരു സന്ദർഭം ബംഗ്ലാദേശ് യുദ്ധകാലത്താണ്. കുെറനാൾ മദർ തെരേസയുടെ ചിൽഡ്രൻസ് ഹോമിലും ഓൾഡേജ് ഹോമിലും പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണ് യുദ്ധസമയത്ത് അഭയാർഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തിയത്. 1971ലായിരുന്നു എന്നാണോർമ. മദർതെരേസയുടെ സിസ്റ്റർമാരൊപ്പം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ബംഗാളി ഡോക്ടറും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മൃതദേഹങ്ങൾ എടുക്കാൻ പോലും ആളെ കിട്ടാത്ത സ്ഥലങ്ങളിൽ ഞങ്ങൾ ചുമന്ന് വണ്ടിയിൽ കയറ്റും. ഡ്രൈവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
ഒരിക്കൽ പുലർച്ചെ നടക്കാൻ പോയപ്പോൾ തടാകത്തിന് അടുത്ത് മണലിൽ ചോരക്കുഞ്ഞ്. പ്രസവിച്ചിട്ട് കുറച്ച് മണിക്കൂറുകളേ ആയിട്ടുളളൂ . ഞാൻ ഒാടിച്ചെന്ന് അതിനെ എടുത്തു. ഭാഗ്യം! ജീവെൻറ തുടിപ്പ് കാണാനുണ്ട്. ഉടൻതന്നെ ഞാനാകുഞ്ഞിനെയും കൊണ്ട് ഒാടാൻ തുടങ്ങി. ആശുപത്രിയിൽ എത്തിക്കാൻ കുെറയധികം ബുദ്ധിമുട്ടി. ദിവസങ്ങൾക്കകം കുഞ്ഞ് ആരോഗ്യം പ്രാപിച്ചു. പലപ്പോഴും ആശുപത്രിയിൽ ഞാനതിനെ കാണാൻ പോകുമായിരുന്നു. ബംഗ്ലാദേശിലെ ആ കാലഘട്ടത്തിനെ കുറിച്ച് പറയുേമ്പാൾ ആ കുട്ടിയാണ് മനസ്സിൽ എപ്പോഴും.
തയാറാക്കിയത്: ഷമീർ മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.