കാണിക്കടലായി നാടകവേദി; പിഴവില്ലാത്ത സംഘാടനം
text_fieldsസെന്‍റ് മൈക്കിള്‍സ് സ്കൂളിലെ വേദിയായ പെരിയാറിലേക്ക് ആസ്വാദകര്‍ ഒഴുകിയത്തെിയപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം നാടകമത്സര വേദി കാണിക്കടലായി. അപ്പീലുകള്‍ കളംവാണപ്പോള്‍ മത്സരം പുലര്‍ച്ചവരെ നീളുമെന്ന് തീര്‍ച്ചയായി. അപ്പീലുകളുള്‍പ്പെടെ 30 നാടകങ്ങളാണ് സംസ്ഥാന കലോത്സവ വേദിയിലത്തെിയത്. വെള്ളിയാഴ്ച രാവിലെ 10നുതന്നെ മത്സരം തുടങ്ങിയിരുന്നു. പ്രമേയത്തിലും അവതരണത്തിലും നാടകമത്സരം മികവു പുലര്‍ത്തി. മീശയുടെ ആണധികാരവും നിറം മാറുന്നതില്‍ ഓന്തിനെ തോല്‍പിക്കുന്ന മനുഷ്യന്‍െറ മിടുക്കും സ്ഫടികത്തിലെ ചാക്കോ മാഷുമെല്ലാം അരങ്ങിലത്തെി. ജാതീയതയുടെ തിരിച്ചുവരവും ഭിന്നലിംഗക്കാര്‍ പൊതുവേദിയില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രമേയങ്ങളായി. തന്മയത്വത്തോടെയുള്ള കുട്ടികളുടെ നടനം ഇരുകൈയും നീട്ടിയാണ് സദസ്യര്‍ വരവേറ്റത്.
സാധാരണ സംഘാടനത്തിലെ പിഴവിനെച്ചൊല്ലി നാടകവേദികളില്‍ കാണാറുള്ള പ്രതിഷേധങ്ങള്‍ ഇക്കുറി ഉണ്ടായില്ളെന്നതും ശ്രദ്ധേയമായി. എന്നാല്‍, ഒരു ടീമിന്‍െറ നാടകം കഴിഞ്ഞപ്പോള്‍ അതിന് നിലവാരമില്ളെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ പരസ്യമായി പറഞ്ഞത് ചെറിയ വാക്കേറ്റത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.