ദ്രുപത് ഗൗതം
text_fieldsദ്രുപതിന്‍െറ അക്ഷരങ്ങളുടെ ചൂടില്‍ വായനക്കാര്‍ ഉഷ്ണിച്ച് തുടങ്ങിയകാലം, ആരാ ഇതെഴുതിയതെന്ന ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നു. എഴുതിയതൊരു സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞപ്പോള്‍ പലരുടെയും പുരികം മേലോട്ടുയര്‍ന്നു. ഇത്ര തീവ്രമായി ഒരു സ്കൂള്‍ വിദ്യാര്‍ഥി എഴുതുമോ എന്നായിരുന്നു ആദ്യ സംശയം. ദ്രുപതിനെ അറിയുന്നവര്‍ക്ക് അതിലൊരു പുതുമയില്ല. സംസാരം കുറച്ച്, എഴുത്തുകൊണ്ട് കലഹിക്കുന്നതാണ് ദ്രുപതിന്‍െറ ശൈലി.
കവിതകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ പലതും ‘വൈറലു’കളായി. സോഷ്യല്‍ മീഡിയയില്‍ സക്രിയമായി ഇടപെടുന്ന, ആനുകാലികങ്ങളില്‍ കവിതയെഴുതുന്ന ദ്രുപത് ഗൗതമിനാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ഒന്നാം സ്ഥാനം. എഴുത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദ്രുപതിന്‍െറ മറുപടി ചില മൂളലുകള്‍ മാത്രം. എഴുത്തില്‍ അങ്ങനെയല്ളെന്ന് ദ്രുപതിന്‍െറ കവിതകള്‍ വായിച്ചവര്‍ പറയും. ‘ഭയം ഒരു രാജ്യമാണ്. അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്’ എന്നെഴുതിയ ഈ കവിയുടെ രാഷ്ട്രീയബോധത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
വയനാട് മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ് ദ്രുപത് ഗൗതം. രണ്ടാം തവണയാണ് സംസ്ഥാന കലോത്സവ വേദിയിലത്തെുന്നത്. ഇത്തവണ തിരിച്ച് വയനാട്ടിലേക്ക് ചുരം കയറുന്നത് ഒന്നാം സ്ഥാനവുമായാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ മത്സരത്തിലെ പ്രമേയം ‘പലതരം സെല്‍ഫികള്‍’ എന്നായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ജയന്‍ കുപ്പാടിയുടെയും അധ്യാപികയായ മിനിയുടെയും മകനാണ് ദ്രുപത് ഗൗതം. ആറാം ക്ളാസുകാരി മൗര്യ സഹോദരിയാണ്. അച്ഛന്‍ ജയനും കവിത എഴുതാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.