മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsകൈറോ: അറബ് വസന്ത ശേഷം നിലവിൽ വന്ന ജനാധിപത്യ ഇൗജിപ്തിെൻറ പ്രഥമ പ്രസിഡൻറും മു സ്ലിം ബ്രദർഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുർസി (67) അന്തരിച്ചു. കേസുകളുടെ ഭാഗമാ യി കോടതിയിൽ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയും തുടർന്ന് അന്ത്യം സംഭ വിക്കുകയുമായിരുന്നുവെന്ന് ദേശീയ ടെലിവിഷൻ അറിയിച്ചു.
ജഡ്ജിക്കുമുമ്പാകെ 20 മി നിറ്റ് സംസാരിച്ച മുർസി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കോടതി വൃത്ത ങ്ങളെ ഉദ്ധരിച്ച് ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കടുത്ത പ്രമേഹവും കരൾ രോഗവും ബാധിച്ച മുർസിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലിൽ ലഭ്യമല്ലെന്നും ഇത് അദ്ദേഹത്തിെൻറ ജീവൻ അപകടപ്പെടുത്തുമെന്നും നേരത്തേ കുടുംബം പരാതിപ്പെട്ടിരുന്നു.
2011ൽ അറബ് വസന്തത്തിനു പിന്നാലെ ഇൗജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായിരുന്നു മുർസി. ഹുസ്നി മുബാറക്കിെൻറ 30 വർഷത്തെ ഏകാധിപത്യഭരണത്തിനും മുർസിയുടെ അധികാരാരോഹണം വിരാമമിട്ടു. 2013 ജൂലൈയിൽ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ മുർസിയെ അധികാരഭ്രഷ്ടനാക്കി പ്രതിരോധമന്ത്രിയായിരുന്ന അബ്ദുൽ ഫത്താഹ് അൽസീസി ഭരണം പിടിച്ചു.
നാലു വർഷത്തേക്ക് അധികാരത്തിലേറിയ മുർസിയെ ഒരു വർഷത്തിനു ശേഷം പുറത്താക്കിയ സീസി ഭരണകൂടം പിന്നീട് പ്രതികാരനടപടികളിലേക്ക് തിരിഞ്ഞു. ഹമാസുമായി ചേർന്ന് ഇൗജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുർസിയെ കോടതിയിൽ ഹാജരാക്കിയത്. 2012ൽ പ്രസിഡൻറിെൻറ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തിൽ പെങ്കടുത്തവരെ പീഡിപ്പിച്ചുവെന്ന കേസിൽ മുർസിയെ 20 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.
ഖത്തറിന് ഒൗദ്യോഗികരഹസ്യം കൈമാറിയെന്ന കേസിൽ 2016ൽ 25 വർഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസിൽ മൂന്നു വർഷത്തേക്കും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ദക്ഷിണ െകെറോയിലെ കുപ്രസിദ്ധമായ തോറ ജയിലിൽ ഏകാന്തതടവിലായിരുന്നു മുർസി. ഭാര്യ: നജ്ല മഹ്മൂദ്. മക്കൾ: അഹ്മദ് മുഹമ്മദ്, ശൈമ, ഉസാമ, ഉമർ, അബ്ദുല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.