ഫാത്തിമയുടെ ദുരൂഹ മരണം: സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട ഹരജികൾ തള്ളി
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.െഎയെ ഏൽപിക്കുന്നത് സംസ്ഥാന സർക്കാറിന് പരിഗണിക്കാവുന്നതാണെന്ന് മദ്രാസ് ഹൈകോടതി.
മരണത്തിൽ സംശയങ്ങൾ ഉയരുകയും പ്രതിഷേധം ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് സി.ബി.െഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് മതേതര ജനതാദൾ ദേശീയ പ്രസിഡൻറ് സലിം മടവൂർ സമർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ എം. സത്യനാരായണൻ, ആർ. ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ആവശ്യമുന്നയിച്ച് എൻ.എസ്.യു(െഎ) സമർപ്പിച്ച ഹരജി ജസ്റ്റിസ് എം. സത്യനാരായണെൻറ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ചും തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.