ലെറ്റ്സ് സല്യൂട്ട് സാഫിൻ
text_fieldsജാംനഗർ: ഗുജറാത്ത് സ്വദേശി ഹസൻ സാഫിന് വയസ്സ് 22 മാത്രമേ ആയിട്ടുള്ളൂ. പലൻപുറിലെ കാനോദർ ഗ്രാമത്തിൽനിന്നുള്ള ഈ ചെറുപ്പക്കാരൻ ജാംനഗർ എ.സി.പിയായി ചുമതലയേൽക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസുകാരൻ. ഡിസംബർ 23നാണ് സ്ഥാനമേൽക്കുക.
കഴിഞ്ഞവർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ 570ാം റാങ്ക് നേടിയാണ് ഹസൻ സാഫിൻ വാർത്തകളിൽ ഇടംപിടിച്ചത്. ഐ.എ.എസ് ആഗ്രഹിച്ച് വീണ്ടും പരീക്ഷ എഴുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഇതോടെയാണ് ഐ.പി.എസിൽ പ്രവേശിച്ചത്. ചെറിയ വജ്രനിർമാണ ശാലയിെല തൊഴിലാളികളായ മുസ്തഫ ഹസെൻറയും നസീംബാനുവിെൻറയും മകനാണ്.
ദൈനംദിന ജീവിതത്തിനും മകെൻറ പഠനത്തിനും എല്ലാം പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടവരാണ് മാതാപിതാക്കൾ. ഭക്ഷണശാലകൾക്കും കല്യാണങ്ങൾക്കും ചപ്പാത്തി ഉണ്ടാക്കി നൽകിയാണ് നസീംബാനു അധികവരുമാനം കണ്ടെത്തിയത്. സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാട്ടുകാരുടെയും വ്യാപാരികളുടെയും പിന്തുണയും ഹസന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.